എല്ലാവര്‍ക്കും കൊവിഡ് 19 ബാധിക്കുമെന്ന് ബ്രസീല്‍ പ്രസിഡണ്ട് ജെയിര്‍ ബോല്‍സൊനാരോ

എല്ലാവര്‍ക്കും കൊവിഡ് 19 ബാധിക്കുമെന്ന് ബ്രസീല്‍ പ്രസിഡണ്ട് ജെയിര്‍ ബോല്‍സൊനാരോ. കൊവിഡിനെ നേരിടാന്‍ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

‘എന്നെങ്കിലും രോഗത്തെ നേരിടേണ്ടി വരുമെന്ന് എനിക്കറിയാമായിരുന്നു. എല്ലാവരും ഇതിന് തയാറാകണം. 65 വയസായ തന്നെ ഏറ്റവും അപകട സാധ്യതയുള്ള വിഭാഗത്തിലാണ് പെടുത്തിയിരുന്നത്’, ബോല്‍സൊനാരോ പറഞ്ഞു.

അതേസമയം കൊവിഡിനെ ആരും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ധീരതയോടെ നേരിടുകയാണ് വേണ്ടതെന്നും ബോല്‍സൊനാരോ കൂട്ടിച്ചേര്‍ത്തു.

കൊവിഡ് മൂലമുണ്ടായ മരണങ്ങളില്‍ ദുഃഖമുണ്ട്. എന്നാല്‍, എല്ലാ ദിവസങ്ങളിലും ആളുകള്‍ മരിക്കാറുണ്ടെന്നും ബോല്‍സനാരോ പറഞ്ഞു.

ജൂലൈ 7 നാണ് ബോല്‍സൊനാരോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നീട് അദ്ദേഹം രോഗമുക്തനായിരുന്നു. കൊവിഡിനെ നേരത്തെ ചെറിയ പനിയായിട്ടായിരുന്നു ബോല്‍സൊനാരോ താരതമ്യം ചെയ്തിരുന്നത്.

ലോകത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ബ്രസീലാണ് രണ്ടാമത്.


Share this news

           

RELATED NEWS

Bolsanaro, Capitalism, Covid 19, Modi