കേരളത്തില്‍ കൊവിഡ് വ്യാപനം നിര്‍ണായകഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തില്‍ കൊവിഡ് വ്യാപനം നിര്‍ണായകഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനം സമൂഹ വ്യാപനത്തിലേക്ക് അടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നഗരങ്ങളില്‍ സൂപ്പര്‍ സ്‌പ്രെഡിന് സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്കാണ് രോഗം ബാധിച്ചത്. 149 പേര്‍ രോഗമുക്തരായി. രോഗബാധയുടെ തോതും സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്ന് രോഗം ബാധിച്ചവരില്‍ 117 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 74 പേരെത്തി. 133 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു. ഉറവിടം അറിയാത്ത ഏഴ് പേരുണ്ട്.

ജില്ല തിരിച്ചുള്ള കൊവിഡ് കണക്ക്: തിരുവനന്തപുരം 95, മലപ്പുറം 55, പാലക്കാട് 50, തൃശ്ശൂര്‍ 27, ആലപ്പുഴ 22, ഇടുക്കി 20, എറണാകുളം 12, കാസര്‍കോട് 11, കൊല്ലം 10, കോഴിക്കോട് 8, കോട്ടയം 7, വയനാട് 7, പത്തനംതിട്ട 7, കണ്ണൂര്‍ 8.

ഫലം നെഗറ്റീവായവര്‍, തിരുവനന്തപുരം 9, കൊല്ലം 10, പത്തനംതിട്ട 7, ആലപ്പുഴ 7, കോട്ടയം എട്ട്, ഇടുക്കി എട്ട്, കണ്ണൂര്‍ 16, എറണാകുളം 15, തൃശ്ശൂര്‍ 29, പാലക്കാട് 17, മലപ്പുറം ആറ്, കോഴിക്കോട് ഒന്ന്, വയനാട് മൂന്ന്, കാസര്‍കോട് 13.

നഗരങ്ങള്‍ കേന്ദ്രീകരിച്ച് മള്‍ട്ടിപിള്‍ ക്ലസ്റ്റര്‍ രൂപം കൊള്ളാനും സൂപ്പര്‍ സ്‌പ്രെഡിലേക്ക് നയിക്കാനുമുള്ള സാധ്യത വര്‍ധിക്കുന്നു.

Share this news

           

RELATED NEWS

Pinarayi Vijayan, Covid 19