ജീവിതത്തിലൊരിക്കലും ഈ ചാണകക്കുഴിയുടെ പരിസരത്ത് പോലും പോകേണ്ട ഗതികേട് വന്നിട്ടില്ല; താന്‍ ആര്‍.എസ്.എസ് ശാഖയില്‍ പോയിട്ടുണ്ടെന്ന സന്ദീപ് വാര്യരുടെ ആരോപണത്തിന് എം. സ്വരാജ് എം.എല്‍.എയുടെ മറുപടി

താന്‍ ആര്‍.എസ്.എസ് ശാഖയില്‍ പോയിട്ടുണ്ടെന്ന സന്ദീപ് വാര്യരുടെ ആരോപണത്തിന് എം. സ്വരാജ് എം.എല്‍.എയുടെ മറുപടി. മനോരമ ന്യൂസ് ചാനലിലെ കൗണ്ടര്‍ പോയന്റ് ചര്‍ച്ചയിലായിരുന്നു സന്ദീപ്, സ്വരാജ് ആര്‍.എസ്.എസ് ശാഖയില്‍ പോയിട്ടുണ്ടെന്ന് പറഞ്ഞത്.

സ്വരാജ് മലപ്പുറം നിലമ്പൂരില്‍ ഉപ്പുകുളം എന്ന സ്ഥലത്ത് ആര്‍.എസ്.എസ് ശാഖയില്‍ പോയിട്ടുണ്ടെന്നും പ്രാര്‍ത്ഥനയില്‍ പങ്കെടുത്തെന്നും സന്ദീപ് പറഞ്ഞു.

സ്വരാജിന്റെ സുഹൃത്തായ ബി.ജെ.പി നേതാവ് തനിക്ക് മെസേജ് അയച്ചെന്നായിരുന്നു സന്ദീപ് വാര്യരുടെ വാദം. ജീവിതത്തിലൊരിക്കിലും ഈ ചാണകക്കുഴിയുടെ സമീപത്ത് പോലും പോയിട്ടില്ലെന്നായിരുന്നു സ്വരാജിന്റെ മറുപടി.

എം സ്വരാജിന്റെ പ്രതികരണം

എന്റെ നാട്ടില്‍ ഉപ്പുകുളം എന്ന സ്ഥലത്ത് ഒരു ശാഖയില്‍ ഞാന്‍ പോയിട്ടുണ്ടെന്ന് അദ്ദേഹത്തിന് ഇപ്പോള്‍ ആരോ മെസേജ് അയച്ചെന്ന്. മര്യാദ വേണ്ടേ ഒരു കാര്യം പറയുമ്പോള്‍. ഞാന്‍ നിങ്ങളെക്കുറിച്ച് വ്യക്തിപരമായ ആക്ഷേപം പറയുന്നുണ്ടെങ്കില്‍ എനിക്കത് പൂര്‍ണ ബോധ്യം വേണ്ടേ.

ഉപ്പുകുളം എന്ന നാടേ ഇല്ല എന്റെ നാട്ടില്‍. ഏത് കുളമായാലും ഉപ്പായാലും വേണ്ടില്ല. എന്റെ ജീവിതകാലത്തിനിടയില്‍ ഈ ചാണകക്കുഴിയുടെ പരിസരത്ത് പോലും പോകേണ്ട ഗതികേട് വന്നിട്ടില്ല. അങ്ങനെയൊന്നുണ്ടായിട്ടുമില്ല.

Share this news

           

RELATED NEWS

M Swaraj, RSS