പ്രവാസികള്‍ക്ക് 3 ശതമാനം പലിശയില്‍ ഒരുലക്ഷം വായ്പ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്

പ്രവാസികള്‍ക്ക് 3 ശതമാനം പലിശയില്‍ ഒരുലക്ഷം വായ്പ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക.

കെ.എസ്.എഫ്.ഇ നിക്ഷേപങ്ങള്‍ക്ക് പലിശ കൂട്ടും. സുവര്‍ണജൂബിലി ചിട്ടി പുനരാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

ജനമിത്രം സ്വര്‍ണവായ്പാ പാക്കേജിന് 5.7 ശതമാനം പലിശ അനുവദിക്കും. റവന്യൂ റിക്കവറി നടപടികള്‍ ജൂണ്‍ 30 വരെ നിര്‍ത്തിവെച്ചിട്ടുണ്ട്.

കുടിശ്ശിക നിവാരണത്തിന് അദാലത്ത് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. 5 വര്‍ഷത്തിന് മുകളിലുള്ള കുടിശികയില്‍ പലിശയും പിഴപലിശയും ഒഴിവാക്കും.

അത്യാഹിതങ്ങള്‍ വന്നിട്ടാണ് തിരിച്ചടവ് വൈകിയതെങ്കില്‍ മുതലിലും ഇളവ് കൊടുക്കാന്‍ അദാലത്ത് കമ്മിറ്റിയ്ക്ക് അനുമതിയുണ്ട്. റിട്ടയര്‍ഡ് ജില്ലാ ജഡ്ജിയായിരിക്കും അദാലത്ത് കമ്മിറ്റി തലവനെന്നും തോമസ് ഐസക് അറിയിച്ചു.

Share this news

           

RELATED NEWS

Thomas Isaac, LDF, Covid 19