വിശ്വ ഹിന്ദു പരിഷത്തിനും ആര്‍.എസ്.എസിനുമെതിരെ ജാര്‍ഖണ്ഡിലെ ഗോത്ര സമൂഹം; ബി.ജെ.പിയുമായി ചേര്‍ന്ന് ഗോത്ര സമൂഹത്തെ ഹിന്ദുക്കളാക്കി ചിത്രീകരിക്കാനുള്ള ഗൂഢാലോചനയാണ് വി.എച്ച്.പി നടത്തുന്നതെന്ന് ജാര്‍ഖണ്ഡിലെ ഗോത്ര സമൂഹം

വിശ്വ ഹിന്ദു പരിഷത്തിനും ആര്‍.എസ്.എസിനുമെതിരെ ജാര്‍ഖണ്ഡിലെ ഗോത്ര സമൂഹം.

ബി.ജെ.പിയുമായി ചേര്‍ന്ന് ഗോത്ര സമൂഹത്തെ ഹിന്ദുക്കളാക്കി ചിത്രീകരിക്കാനുള്ള ഗൂഢാലോചനയാണ് വി.എച്ച്.പി നടത്തുന്നതെന്ന് ജാര്‍ഖണ്ഡിലെ ഗോത്ര സമൂഹം ആരോപിച്ചു.

ആദിവാസികളുടെ സ്വതത്തിനും സംസ്‌ക്കാരത്തിനും നേരയുള്ള കടന്നാക്രമണമാണ് നടക്കുന്നതെന്നും ഇവര്‍ പറഞ്ഞതായി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വി.എച്ച്.പിയും ആര്‍.എസ്.എസും നടത്തുന്ന ഗൂഢാലോചനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് വിവിധ ഗോത്ര സമൂഹ സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.

‘ഇത് ആദിവാസികളുടെ സ്വത്വത്തിനും അവരുടെ സംസ്‌കാരത്തിനും നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഞങ്ങള്‍ രാജ്യവ്യാപകമായി ഒരു കോണ്‍ഫറന്‍സ് വിളിച്ചിട്ടുണ്ട്, ഈ സമയത്ത് വി.എച്ച്.പി, ആര്‍.എസ്എസ്, മറ്റ് സംഘടനകള്‍ എന്നിവയ്‌ക്കെതിരെ ഒരു ക്യാംപെയിന്‍ ആരംഭിക്കും, ”അക്കാദമിക് വിദഗ്ധന്‍ കര്‍മ്മ ഒറാന്‍ പറഞ്ഞു.

Share this news

           

RELATED NEWS

RSS, BJP, VHP