സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ അഞ്ച് പേരൊഴികെ മറ്റെല്ലാവരും സംസ്ഥാനത്തിന് പുറത്തു നിന്നും എത്തിയവരാണെന്നു മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. അഞ്ച് പേരൊഴികെ മറ്റെല്ലാവരും സംസ്ഥാനത്തിന് പുറത്തു നിന്നും എത്തിയവരാണെന്നും, 31 പേര്‍ വിദേശികളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഒരു മരണം സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ടു ചെയ്തു. തെലങ്കാന സ്വദേശിയാണ് മരണമടഞ്ഞത്.ഇദ്ദേഹം രാജസ്ഥാനിലുള്ള ട്രെയിന്‍ മാറി കയറി തിരുവനന്തപുരത്തെത്തുകയായിരുന്നു. രോഗികളില്‍ 48 പേര്‍ മറ്റ് സംസ്ഥാനത്തുനിന്നും എത്തിയവരാണ്. മൂന്ന് പേര്‍ക്കാണ് ഇന്ന് നെഗറ്റീവായത്. പോസിറ്റിവായവരുടെ ജില്ല തിരിച്ചാല്‍ കാസര്‍കോഡ് -18, പാലക്കാട്- 16, കണ്ണൂര്‍- 10, മലപ്പുറം- 8, തിരുവനന്തപുരം- 7, തൃശൂര്‍- 7, കോഴിക്കോട്- 6, പത്തനംതിട്ട- 6, കോട്ടയം- 3, കൊല്ലം , ഇടുക്കി- ആലപ്പുഴ ഒന്ന് വീതം എന്നിങ്ങനെയാണ്..

 പോസീറ്റിവായവരില്‍ 31 പേര്‍ മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണ്. തമിഴ്‌നാട്- 9, കര്‍ണാടക- 3, ഡല്‍ഹി- 2, ഗുജറാത്ത് 2, ആന്ധ്ര 1, സമ്പര്‍ക്കത്തിലൂടെ അഞ്ച് എന്നിങ്ങനെയാണ് രോഗബാധിതര്‍. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ഒന്ന് വീതം പരിശോധനാ ഫലം നെഗറ്റീവായി. 1088 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 526 പേര്‍ ചികിത്സയിലാണ്.

11,5297 പേരാണ് നിരീക്ഷണത്തില്‍. 11,4305 പേര്‍ വീടുകളിലോ ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റൈനിലോ ആണ്. 992 പേര്‍ ആശുപത്രിയിലാണ്. 210 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 60,685 സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചത്.58,460 എണ്ണം രോഗബാധയില്ല എന്നുറപ്പാക്കി.

സെന്റിനല്‍ സര്‍വയലസെിന്റെ ഭാഗമായി മുന്‍ഗണന വിഭാഗത്തില്‍ പെട്ട 9937 സാമ്പിളാണ് ശേഖരിച്ചത്. ഇതില്‍ എണ്ണം 9217 നെഗറ്റീവായി. ആകെ 82 ഹോട്‌സ്‌പോട്ടാണ് സസംസ്ഥാനത്ത് ഇപ്പോഴുള്ളത്. ഇന്ന് ആറെണ്ണം കൂടി.

കാസര്‍കോഡ് 3, പാലക്കാട് 2 പഞ്ചയത്തുകള്‍, കോട്ടയത്ത് ചങ്ങനാശേരി മുനിസിപ്പാലിറ്റി എന്നിവയാണത്. ഏറ്റവും അധികം ആളുകള്‍ വയറസ് ബാധിച്ച് ചികിത്സയിലുള്ളത് പാലക്കാട് ജില്ലയിലാണെന്നും 105 പേരപണ്ടെന്നും മുഖ്യമന്ത്രി പത്രസമ്മേളവത്തില്‍ വ്യക്തമാക്കി

Share this news

           

RELATED NEWS

Pinarayi Vijayan, Covid 19