സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്ക് കൊവിഡ്, ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 135 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്.

സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്ക് കൊവിഡ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 135 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 98 പേര്‍ക്ക് രോഗം ബാധിച്ചു. 532 സമ്പര്‍ക്കം വഴി പേര്‍ക്കാണ് രോഗം ബാധിച്ചത്.

133 പേര്‍ രോഗമുക്തി നേടി.

പൂന്തുറ, പുല്ലുവിള തുടങ്ങിയ പ്രദേശങ്ങളില്‍ സമൂഹവ്യാപനമെന്ന്  സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലെ ചിലയിടങ്ങള്‍ അതീവഗുരുതരസാഹചര്യം നേരിടുന്നു. തീരമേഖലയില്‍ രോഗവ്യാപനം അതിവേഗതയിലാണ്.

ഇതുവരെ രോഗം സ്ഥിരീകരിച്ചത് 11,066 പേര്‍ക്കാണ്.

തിരുവനന്തപുരം 246, എറണാകുളും 115, പത്തനംതിട്ട 87, ആലപ്പുഴ 57, കൊല്ലം 47, കോട്ടയം 39, കോഴിക്കോട് 32, തൃശ്ശൂര്‍ 32, കാസര്‍കോട് 32, പാലക്കാട് 31, വയനാട് 28, മലപ്പുറം 25, ഇടുക്കി 11, കണ്ണൂര്‍ 9 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.

133 പേര്‍ രോഗമുക്തി നേടി.തിരുവനന്തപുരം 8, കൊല്ലം 7, ആലപ്പുഴ 6. കോട്ടയം 8, ഇടുക്കി 5, എറണാകുളം 5, തൃശ്ശൂര്‍ 32, മലപ്പുറം 32, കോഴിക്കോട് 9, വയനാട് 4, കണ്ണൂര്‍ 8, കാസര്‍കോട് 9 എന്നിങ്ങനെയാണ് നെഗറ്റീവ് ആയവരുടെ ജില്ലതിരിച്ചുള്ള കണക്ക്.

Share this news

           

RELATED NEWS

Pinarayi Vijayan, Covid 19