സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ തന്നെ പൊതുമേഖല ബാങ്കുകളിൽ 31,898 കോടി തട്ടിപ്പു നടന്നതായി വിവരാവകാശരേഖഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പടത്തിൽ രാജ്യത്തിലെ 18 പൊതുമേഖലാ ബാങ്കുകളിലായി 31,898 കോടി രൂപയുടെ തട്ടിപ്പു നടന്നതായി രേഖകൾ.2480 കേസുകളിലായിട്ടാണ് ഇത്രയും തുകയുടെ തട്ടിപ്പ് നടന്നിട്ടുള്ളത്.പൊതുപ്രവർത്തകനായ ചന്ദ്രശേഖരൻ ഗൗറിനു വിവരാവകാശനിയമപ്രകാരം റിസർവ് ബാങ്കാണ് മറുപടി നൽകിയിട്ടുള്ളത്.

 1197 സംഭവങ്ങളിലായി 12,012.77 കോടി രൂപയുടെ തട്ടിപ്പും നടന്നിട്ടുള്ളത് എസ്.ബി.ഐയിലാണ്.

അലഹബാദ് ബാങ്കിൽ 381 സംഭവങ്ങളിലായി  2,855.46 കോടി രൂപയുടെ 
വെട്ടിപ്പും നടന്നിട്ടുണ്ട്.99 സംഭവങ്ങളിലായി 2526.55 കോടി രൂപയുടെ തട്ടിപ്പു നടന്ന പഞ്ചാബ് നാഷണൽ ബാങ്കാണ് മൂന്നാം സ്ഥാനത്ത്. 75 സംഭവങ്ങളിലായി 2297 .05 കോടി രൂപയുടെ തട്ടിപ്പാണ് ബാങ്ക് ഓഫ് ബറോഡയിൽ നടന്നത്. 


Share this news

           

RELATED NEWS

RTI,rbi,bank