'വികസനത്തിനാവശ്യമായ തുക അനുവദിക്കുന്നില്ല'; കേന്ദ്രസര്‍ക്കാരിനെതിരെ വിര്‍ശനവുമായി ബി.ജെ.പി എം.പിമാർ


ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിര്‍ശനവുമായി ബി.ജെ.പി എം.പിമാരായ രാജീവ് പ്രതാപ് റൂഡിയും ഹേമമാലിനിയും. ബിഹാറില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമുള്ള എം.പിമാരായ ഇരുവരും തങ്ങളുടെ മണ്ഡലത്തില്‍ ടൂറിസം വികസനത്തിനാവശ്യമായ തുക അനുവദിക്കുന്നില്ല എന്ന വിമര്‍ശനമാണ് സഭയില്‍ ഉന്നയിച്ചത്.

ചോദ്യോത്തരവേളയിലാണ് റൂഡിയുടെ വിമര്‍ശനം. സോണ്‍പൂര്‍ കന്നുകാലി വിപണനമേളയുടെ വികസനത്തിനായി പണം അനുവദിക്കണമെന്ന തന്റെ ആവര്‍ത്തിച്ചുള്ള അപേക്ഷകള്‍ കേന്ദ്ര ടൂറിസം മന്ത്രാലയം തള്ളിക്കളഞ്ഞതായി റൂഡി സഭയില്‍ തുറന്നടിച്ചു. ബിഹാര്‍ ഇക്കോ ടൂറിസം പദ്ധതിയോട് കേന്ദ്രസര്‍ക്കാര്‍ മുഖം തിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.എട്ട് സംസ്ഥാനങ്ങള്‍ക്ക് ഇക്കോ ടൂറിസം പദ്ധതിക്കായി 500 കോടി രൂപ വീതം നല്‍കിയപ്പോള്‍ ബിഹാറിന് ചില്ലിക്കാശ് കിട്ടിയില്ലെന്ന് റൂഡി പറഞ്ഞു.

Share this news

           

RELATED NEWS

Parliament