7 വയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന കേസ‌്: പ്രതിക്ക് 3 ജീവപര്യന്തം; 26 വർഷം പ്രത്യേക തടവ്, 3 ലക്ഷം രൂപ പിഴ


കൊല്ലം> കൊല്ലം അഞ്ചലിൽ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ മാതൃസഹോദരീ ഭർത്താവിന് 3 ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രതി 26 വർഷം പ്രത്യേക ശിക്ഷയും അനുഭവിക്കണം. കൂടാതെ 3,20,000 രൂപ പിഴ ഒടുക്കണമെന്നും കോടതി വിധിച്ചു. പ്രതി ചെയ്തത് ഹീനമായ കുറ്റകൃത്യമാണെന്ന് കോടതി നിരീക്ഷിച്ചു. കൊല്ലം ഒന്നാം അഡീഷണൽ സെഷ‌ൻസ‌് ജഡ‌്ജി (പ്രത്യേക പോക‌്സോ കോടതി) ഇ ബൈജുവാണ് വിധി പ്രഖ്യാപിച്ചത്. പ്രതിയുടെ പ്രായം കണക്കിലെടുത്താണ് വധശിക്ഷയിൽനിന്നും ഒഴിവാക്കിയതെന്നും കോടതി വ്യക്തമാക്കി. 

വടക്കേചെറുകര രാജേഷ് ഭവനിൽ രാജേഷ് (26)ആണ് പ്രതി. ഏരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2017 ആഗസ്‌ത് 27നായിരുന്നു കേസിനാസ‌്പദമായ സംഭവം. പോക‌്സോ നിയമപ്രകാരം 3, 4, 5, 6 വകുപ്പുകൾക്കു പുറമെ കൊലപാതകം, ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, തട്ടിക്കൊണ്ടുപോകൽ, മൃതദേഹത്തോട‌് അനാദരവ‌് എന്നീ കുറ്റങ്ങളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട‌്. 

ട്യൂഷൻ സെന്ററിൽ എത്തിക്കാമെന്നു പറഞ്ഞ് പെൺകുട്ടിയെ കുളത്തൂപ്പുഴ വടക്കേ ചെറുകരയ്ക്കു സമീപത്തെ കാട്ടിലേക്ക‌ു കൊണ്ടുപോയി പ്രതി പീഡിപ്പിച്ച‌ു കൊലപ്പെടുത്തുകയായിരുന്നു. ബന്ധുക്കളുടെ പരാതിയെത്തുടർന്ന് ഏരൂർ പൊലീസാണ‌് അറസ്റ്റ‌്ചെയ‌്തത‌്. പ്രോസിക്യൂഷനുവേണ്ടി ഗവ. സ്പെഷ്യൽ പ്രോസിക്യൂട്ടർ ജി മോഹൻരാജ് ഹാജരായി.

Share this news

           

RELATED NEWS

പീഡനം