ആദിവാസികളെ വനത്തിന് ൽ നിന്ന് ഒഴിപ്പിക്കുന്നതിനെതിരെ അഖിലേന്ത്യാ കിസാൻ സഭ ;രാജ്യ വ്യാപകമായി പ്രതിഷേധ മാർച്ച് 22 ന്

രാജ്യത്തെ 11  ലക്ഷത്തിലധി കം വരുന്ന ആദിവാസി ജനവിഭാഗങ്ങളെ ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധ മാർച്ചിനായി കിസാൻ സഭ രംഗത്ത് .കേന്ദ്ര സർക്കാർ  ഈ സമീപനങ്ങളിൽ നിന്ന്   പിന്മാറണമെന്നും ഇത് ആവശ്യപ്പെട്ടു അഖിലേന്ത്യാ കിസാൻ സഭ രാജ്യ വ്യാപകമായി ഈ വരുന്ന 22 നു പ്രതിഷേധ  മാർച്ച് സംഘടിപ്പിക്കുമെന്നും കിസാൻ സഭ അറിയിച്ചു 
ഡൽഹി  ജന്തർ  മന്തറിലും , ജില്ലാ , ബ്ലോക്ക് , വില്ലേജ് തലങ്ങളിലും മാർച്ച് സംഘടിപ്പിക്കും.കിസാൻ സഭ , ആദിവാസി അധികാർ രാഷ്ട്രീയ മഞ്ച ,അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ ,ഭൂമി അധികാർ ആന്ദോളൻ  തുടങ്ങിയ സംഘടനകൾ സംയുക്തമായാണ് സമരം സംഘടിപ്പിക്കുന്നത് .ആദിവാസികളെ ഒഴിപ്പിക്കാനുള്ള സ്റ്റേ ജൂലൈ 10 വരെ നിലനിന്നിരുന്നു .ഇത് പുനഃ പരിശോധിക്കാൻ ജൂലൈ 24  നു കേസ് കോടതി നിക്കവേ ആണ് സർക്കാർ നടപടികൾ .ഇവ ഉന്നയിച്ചു എല്ലാ മുഖ്യ മന്ത്രിമാർക്കും കത്ത് സമര സമിതി അയച്ചിട്ടുണ്ട്
സ്വാമിനാഥൻ കമ്മീഷൻ പ്രകാരമുള്ള ന്യായവില ഉറപ്പാക്കാനുള്ള ബില്ലും കർഷക കടാശ്വാസ ബില്ലും പാർലിമെന്റ് പാസ്സാക്കണമെന്നു  ഹന്നാൻ മൊല്ലാഹ് ആവശ്യപ്പെട്ടു.മോഡി സർക്കാരിന്റെ കർഷക വഞ്ചനക്കെതിരെ ഓഗസ്റ്റ് 3 നു ജില്ലാ ആസ്ഥാനങ്ങളിൽ കിസാൻ സഭയുടെ നേതൃത്വത്തിൽ റാലികൾ സംഘടിപ്പിക്കുമെന്നും കിസാൻ സഭ അറിയിച്ചു.തുടർന്നു കളക്ടർക്കു  നിവേദനവും തൊഴിൽ നിയമങ്ങൾ അട്ടിമറിച്ചതിനെതിരെ   രാജ്യത്തെ തൊഴിലാളികൾക്കു ഐക്യദാർഢ്യവും   പ്രഖ്യാപിക്കും .കർഷകരുടെ വേതനം അല്ല  പ്രേശ്നങ്ങൾ ഇരട്ടിയാകുക എന്നതാണ് മോഡി സർക്കാരിൻറെ  നയമെന്ന് വിജു കൃഷ്ണൻ അഭിപ്രായപ്പെട്ടു.

Share this news

           

RELATED NEWS

AIKS, Adivasi forest rights