'സൈബര്‍ ആക്രമണങ്ങള്‍ കണ്ട് പേടിക്കേണ്ടവരാണോ മാധ്യമപ്രവര്‍ത്തകര്‍'; കാര്യമാക്കേണ്ടെന്ന് മന്ത്രി എ.കെ ബാലന്‍


പാലക്കാട്: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ കാര്യമാക്കേണ്ടെന്ന് മന്ത്രി എ.കെ ബാലന്‍. വിഷയം ചര്‍ച്ചയാകവേയാണ് മന്ത്രിയുടെ പ്രതികരണം.

സൈബര്‍ ആക്രമണങ്ങള്‍ കണ്ട് പേടിക്കേണ്ടവരാണോ മാധ്യമപ്രവര്‍ത്തകര്‍. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ കാര്യമാക്കേണ്ടെതില്ലെന്നും എ.കെ ബാലന്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അധിക്ഷേപ പ്രചരണം അന്വേഷിക്കാന്‍ ഡി.ജി.പി ഉത്തരവിട്ടിരുന്നു. കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ നല്‍കിയ പരാതിയിലാണ് നടപടി. 
ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിനും സൈബര്‍ ഡോമിനുമാണ് അന്വേഷണ ചുമതല. മാധ്യമ പ്രവര്‍ത്തകരായ നിഷ പുരുഷോത്തമനും എം.ജി കമലേഷിനുമെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതിലുള്ള അധിക്ഷേപ പ്രചരണം നടന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ പരാതി നല്‍കിയത്.

Share this news

           

RELATED NEWS

എ.കെ ബാലന്‍