‘വരാന്‍ പോകുന്നത് വലിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍’; മാന്ദ്യം താല്‍ക്കാലികമെന്ന് അമിത് ഷാ


രാജ്യത്തെ മാന്ദ്യം താത്ക്കാലിക പ്രതിഭാസമാണെന്നും ഇന്ത്യയെ ലോകത്തെ ഒന്നാമതാക്കുന്ന സാമ്പത്തിക പരിഷ്‌കരണങ്ങളാണ് ഇനി വരാനിരിക്കുന്നതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുംബൈയില്‍ ഇക്കണോമിക് ടൈംസിന്റെ അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


‘2014ന് മുമ്പ് നയപരമായ മുരടിപ്പും അഴിമതിയും നിറഞ്ഞ കാലമായിരുന്നു സമ്പദ്‌വ്യവസ്ഥക്ക്. എന്നാല്‍ 2014 മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ സുതാര്യവും നിര്‍ണ്ണായകവുമായ നയങ്ങളാണ് സാമ്പത്തിക രംഗത്ത് നടപ്പിലാക്കുന്നത്. നിലവില്‍ സാമ്പത്തിക വേഗതയില്ലായ്മ ഒരു താല്‍ക്കാലി പ്രതിഭാസമാണ്. സമ്പദ് വ്യവസ്ഥയിലെ വിഷം ഇല്ലായ്മ ചെയ്യികുകയായിരുന്നു ഇത്രയും നാള്‍, അടുത്ത അഞ്ച് കൊല്ലത്തില്‍ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ ലോകത്ത് തന്നെ ഒന്നാമതാകുന്ന പരിഷ്‌കാരങ്ങളാണ് ഇനി വരാന്‍ പോകുന്നത്. 2024 ഓടെ ഇന്ത്യയെ 5 ട്രില്ല്യണ്‍ ഡോളര്‍ സാമ്പത്തിക വ്യവസ്ഥയാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് മോദിയുടെ സര്‍ക്കാര്‍ മുന്നേറുന്നത്’ അദ്ദേഹം പറഞ്ഞു.


ഇന്ത്യയിലെ വലിയ വിപണി വിദേശ നിക്ഷേപത്തെ നന്നായി ഇപ്പോള്‍ ആകര്‍ഷിക്കുന്നുണ്ട്. സെന്‍സസിലെയും നിഫ്റ്റിയിലേയും മുന്നേറ്റം പല റെക്കോഡുകള്‍ ഭേദിക്കുന്നു എന്നും അമിത് ഷാ പറഞ്ഞു. ആഗോള കമ്പനികള്‍ക്ക് ഇപ്പോഴും പ്രിയപ്പെട്ട ഇടമാണ് ഇന്ത്യ. ബിസിനസ് തുടങ്ങാന്‍ അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയില്‍ 142ാം സ്ഥാനത്തായിരുന്ന ഇന്ത്യ, 5 വര്‍ഷം കൊണ്ട് 77ല്‍ എത്തിയത് ശുഭ സൂചനയാണെന്നും അമിത് ഷാപറഞ്ഞു.

Share this news

           

RELATED NEWS

Amith Sha