മന്ത്രി രവീന്ദ്രൻ മാഷ് ആർ.എസ്.എസ് ആയിരുന്നത് അറിയില്ലേ; കോടിയേരിക്ക് ചെന്നിത്തലയോട് കുശുമ്പാണോയെന്ന് അനിൽ അക്കര


കോൺഗ്രസിനുള്ളിലെ ആർഎസ്എസിന്റെ സർസംഘ് ചാലകായി ചെന്നിത്തല മാറിയെന്ന കോടിയേരിയുടെ വിമർശനത്തിന് കുറിയ്ക്ക് കൊള്ളുന്ന മറുപടിയുമായി അനിൽ അക്കര എം.എൽ.എ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അനിൽ അക്കരയുടെ പ്രതികരണം


പട്ടാമ്പി കോളജിൽ എസ്.എഫ്.ഐ നേതാവ് സൈതാലിയെ കുത്തിക്കൊന്ന കേസിലെ പതിമൂന്നാം പ്രതിയായിരുന്ന ശങ്കരനാരായണനെന്ന ആർ.എസ്.എസുകാരനെ താങ്കളും ചേർന്നല്ലേ കുന്നംകുളത്ത് നിന്ന് എം.എൽ.എയാക്കിയതെന്നും ഇപ്പോൾ പിണറായി മന്ത്രിസഭയിലുള്ള രവീന്ദ്രൻ മാഷ് ആർ.എസ്.എസ് ആയിരുന്നതും അറിയില്ലെയെന്നും അനിൽ അക്കരെ ഫെയ്സ്ബുക്കിൽ കുറിച്ചു.


ഫെയ്സ്ബുക്ക് കുറിപ്പ്


സത്യത്തിൽ കോടിയേരി
താങ്കൾക്ക് രമേശ്‌ ചെന്നിത്തലയോട് കുശുമ്പാണോ?
താങ്കളുടെ കുടുംബവും
രമേശ്‌ ചെന്നിത്തലയുടെ
കുടുംബവും ഒരുതാരതമ്യ
പഠനം നടത്തിയാൽ അതെളുപ്പത്തിൽ ആർക്കും
മനസ്സിലാകും.
താങ്കളുടെ പാർട്ടിയുടെ പൂർവ്വകാല സമ്പർക്കവും
Rss ബന്ധവുംമൊക്കെ നിരവധി തവണ ചർച്ച ചെയ്തുകഴിഞ്ഞതാണ്.
താങ്കൾ sfi യുടെ
സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോഴല്ലേ
പട്ടാമ്പി കോളേജിൽ sfi നേതാവ് സൈതാലി
കുത്തേറ്റ് മരിക്കുന്നത്.
ആക്കേസിലെ പതിമൂന്നാം പ്രതിയായിരുന്ന ശങ്കരനാരായണനെന്ന
rss കാരനെ താങ്കളും ചേർന്നല്ലേ കുന്നംകുളത്ത് നിന്ന് mla യാക്കിയത്?
ഇപ്പോൾ പിണറായി
മന്ത്രിസഭയിലുള്ള
രവീന്ദ്രൻ മാഷ്
Rss ആയിരുന്നതും
തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ
sfi യുടെ ചെയർമാൻ സ്ഥാനാർഥിക്കെതിരെ
rss പറഞ്ഞത്തിന്റെ അടിസ്ഥാനത്തിൽ നോമിനേഷൻ കൊടുത്തതും താങ്കൾക്കും അറിയാവുന്നതല്ലേ?
ആവശ്യത്തിലേറെ
Rssകാർ പാർട്ടിയിലും
മന്ത്രിസഭയിലുമുള്ളപ്പോഴാണ്
ഒരു ഉളുപ്പുമില്ലാതെ
ഈ പുണ്യദിനത്തിൽ
താങ്കളുടെ ഒരു വൃത്തികെട്ട
ഏർപ്പാർട്.
നാണമില്ലേ താങ്കൾക്ക്.
മലത്തേക്കാൾ
വൃത്തികെട്ട നാറ്റം ആവശ്യത്തിലേറെ കുടുംബത്തുള്ളപ്പോഴാണ്
ഇയാൾ നാട്ടുകാരെ ബോധവൽക്കരിക്കാൻ ഇറങ്ങിയിരിക്കുന്നത്.
അല്ല ഒരു സംശയം
ഇത്തവണത്തെ അഷ്ടമിരോഹിണിയുടെ ഘോഷയാത്രയിൽ
പേരക്കുട്ടികൾ പങ്കെടുക്കുന്നത് കാണാൻ താങ്കൾ കണ്ണൂരാനോ അതോ
ബീഹാറിലാണോ?

Share this news

           

RELATED NEWS

അനിൽ അക്കര