ഉറങ്ങുകയായിരുന്നുവെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ബാലഭാസ്‌കര്‍ പറഞ്ഞു'; ഡോ ഫൈസലിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍


തിരുവനന്തപുരം> വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ചികിത്സിച്ച ഡോക്ടര്‍. താന്‍ ഉറങ്ങുകയായിരുന്നു എന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ല എന്നും ബാലഭാസ്‌കര്‍ തന്നോട് പറഞ്ഞതായി ഡോക്ടര്‍  പറഞ്ഞു. 

പത്ത് മിനിറ്റിലേറെ അദ്ദേഹത്തിന് ബോധമുണ്ടായിരുന്നു. പിന്നീട് ബന്ധുക്കളെത്തി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി.  തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ബാലഭാസ്‌കറില്‍ നിന്നും മരണ മൊഴി രേഖപ്പെടുത്തിയ ഡോക്ടര്‍ ഫൈസലിന്റെതാണ് നിര്‍ണ്ണായക വെളിപ്പെടുത്തല്‍ 

   ആശുപത്രിയില്‍ കൊണ്ടുവന്നയുടന്‍ തനിക്ക് ബാലഭാസ്‌ക്കറെ മനസിലായി. അവശ നിലയിലായിരുന്ന അദ്ദേഹത്തോട്‌ സംസാരിച്ചപ്പോള്‍ താന്‍ ഉറങ്ങുകയായിരുന്നു എന്താണ് സംഭവിച്ചതെന്ന് മനസിലായില്ലെന്ന് തന്നോട് പറഞ്ഞു.

പത്ത് മിനിറ്റോളംളം ബോധമുണ്ടായിരുന്നു. തന്റെ കൈകള്‍ ചലിക്കുന്നില്ലെന്ന് ബാലഭാസ്‌ക്കര്‍ പറഞ്ഞു. ഈ കാര്യങ്ങള്‍ താന്‍ കേസ് ഷീറ്റില്‍ രേഖപ്പെടുത്തി. ഏതാനും സമയം കഴിഞ്ഞപ്പോള്‍ ബന്ധുക്കള്‍ എത്തി അദ്ദേഹത്തേയും ഭാര്യയേയും അവിടെ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോയി .

വാഹനമോടിച്ചത് ബാലഭാസ്‌ക്കര്‍ അല്ല എന്നാണ് മൊഴിയില്‍ നിന്നും മനസ്സിലാകുന്നതെന്നും ഡോക്ടര്‍ വ്യക്തമാക്കി.

Share this news

           

RELATED NEWS

Balabaskar