ലോക്ക്ഡൗണിൽ അടച്ച മദ്യഷാപ്പുകൾ തുറക്കാൻ അനുമതി വേണം; മേഘാലയ മുഖ്യമന്ത്രിയോട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ


കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച വേളയിൽ അടച്ച മദ്യഷോപ്പുകൾ തുറക്കാൻ മ്അനുമതിക്കണമെന്ന് മേഘാലയ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ. പൊതുജനാവശ്യം മുന്നിൽ കണ്ട് മദ്യഷോപ്പുകൾ തുറന്ന് നൽകണമെന്നാണ് മുഖ്യമന്ത്രി കോർണാഡ് സാം​ഗ്മയോടാണ് ബി.ജെ.പി അധ്യക്ഷൻ ഏണസ്റ്റ് മൗരി ആവശ്യപ്പെട്ടത്.


മദ്യപാനം സംസ്ഥാനത്തെ ഒരു ജീവിതരീതിയായതിനാല്‍ വൈന്‍ ഷോപ്പുകള്‍ തുറക്കണമെന്ന് അദ്ദേഹം മുഖ്യന്ത്രിക്കെഴുതിയ കത്തില്‍ ആവശ്യപ്പെട്ടു.


മറ്റു അവശ്യവസ്തുക്കള്‍ക്കൊപ്പം മദ്യവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ഏണസ്റ്റ് മൗരി ഇതിന് അനുമതി നല്‍കുമ്പോള്‍ സാമൂഹിക അകലവും പൊതുശുചിത്വവും ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചു. മേഘാലയിലെ ബഹുഭൂരിപക്ഷം ആളുകളും മിതമായ അളവില്‍ മദ്യം കഴിക്കുന്നവരാണ്. അതിവിടുത്തെ ജീവിതരീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this news

           

RELATED NEWS

മദ്യം