കൊവിഡ്-19; ഏഷ്യയില്‍ വൻ സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുമെന്ന് ലോകബാങ്ക് റിപ്പോർട്ട്

കൊവിഡ്-19 പ്രത്യാഘാതം മൂലം കിഴക്കന്‍ ഏഷ്യയില്‍ വലിയ സാമ്പത്തിക തളര്‍ച്ച ഉണ്ടാവുമെന്ന് ലോകബാങ്ക്. ചൈനയുള്‍പ്പെടുന്ന കിഴക്കേനേഷ്യന്‍ രാജ്യങ്ങളില്‍ വലിയ സാമ്പത്തിക മാന്ദ്യം ഉണ്ടാവുമെന്നും ഒരു കോടിയിലേറെ പേര്‍ പട്ടിണിയാലാവാന്‍ സാധ്യതയെന്നും  ലോക ബാങ്ക് പറയുന്നു. രണ്ടു പതിറ്റാണ്ടു മുമ്പ് ഏഷ്യയിലുണ്ടായ കറന്‍സി മാന്ദ്യത്തിന് ശേഷമുള്ള താഴ്ന്ന സാമ്പത്തിക മാന്ദ്യമായിരിക്കുമിതെന്നും ഇവര്‍ പറയുന്നു. തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

2019ല്‍ മേഖലയിലെ സാമ്പത്തിക വളര്‍ച്ച 5.8 ശതമാനമായിടത്ത് 2.1 ശതമാനം കുറയുമെന്നാണ് ലോകബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സാഹചര്യങ്ങള്‍ ഇനിയും മോശമാകുന്ന സാഹചര്യത്തില്‍ അടുത്ത വര്‍ഷം മേഖലയിലെ സാമ്പത്തിക വളര്‍ച്ച 0.5 ശതമാനം കുറയാന്‍ സാധ്യതയുണ്ടെന്നും ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു. 

Share this news

           

RELATED NEWS

Covid-19,economy