ചുവന്ന ചെകുത്താന്മാരെ തകർത്ത് ഫ്രാൻസ് ഫൈനലിൽ;ജയം ഏകപക്ഷീയമായ ഒരു ഗോളിന്

ബെൽജിയത്തിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ച് ഫ്രാൻസ് റഷ്യ ലോകകപ്പ് ഫൈനലിൽ.. 51ാം മിനുട്ടിൽ സാമുവല് ഉംറ്റിറ്റി നേടിയ ഗോളിനാണ് ഫ്രാൻസ് ചുവന്ന ചെകുത്താന്മാരെ കെട്ടുകെട്ടിച്ച് ഫ്രാന്സ് ഫൈനലിൽ കടന്നത്.. ഗ്രീസ്മാനെടുത്ത കോർണർ ഫെല്ലെയ്‌നിക്കൊപ്പം ചാടിയാണ് ഉംറ്റിറ്റി വലയിലേയ്ക്ക് കുത്തിയിട്ടത്. മൂന്നാം തവണയാണ്  ഫ്രാൻസ് ലോകകപ്പ് ഫൈനലിലേക്ക് കടക്കുന്നത്. 1998 ലും 2006 ലുമാണ് ഇതിന് മുമ്പ് ഫ്രാൻസ് ഫൈനലിൽ കടന്നത്.
റാഫേല് വരാനേയും ബാഴ്‌സലോണ താരം സാമുവല് ഉംറ്റിറ്റിയും ഫ്രഞ്ച് പോസ്റ്റിന് മുന്നില് ഉരുക്കുകോട്ട കെട്ടിയപ്പോള് റൊമേലു ലുകാക്കു, എഡ്വിന് ഹസാർഡ്, കെവിന് ഡിബ്രുയ്ന് സഖ്യത്തിന് ലക്ഷ്യം കാണാന് സാധിച്ചില്ല.
സമനിലയിൽ പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷമാണ് ഫ്രാന്സ് ബെല്ജിയം പോസ്റ്റില് പന്തെത്തിച്ചത്. അന്റോണിയോ ഗ്രീസ്മാന്റെ കോര്ണറിന് പ്രതിരോധ നിരക്കാരെ കാഴ്ചക്കാരാക്കി ഉയര്ന്ന് ചാടിയ ഉംറ്റിറ്റി തിബോ കുര്ട്ടോയെ കീഴടക്കി പന്ത് പോസ്റ്റിലേക്ക് കുത്തിയിടുകയായിരുന്നു. ഇതോടെ സമ്മര്ദ്ദത്തിലായ ബെല്ജിയം ആക്രമണം കൂടുതല് ശക്തമാക്കിയെങ്കിലും ഫ്രാന്സിന്റെ ഡിഫന്സീവ് മിഡ്ഫീല്ഡിര്മാരും സെന്ട്രല് ഡിഫന്സും അതെല്ലാം ദുര്ബലമാക്കുകയായിരുന്നു.
ഇംഗ്ലണ്ട് – ക്രൊയേഷ്യ സെമി ഫൈനലിലെ വിജയിയാണ് കലാശപ്പോരാട്ടത്തില് ഫ്രാന്സിന്റെ എതിരാളി. മികച്ച ഫ്രീകിക്ക്, കോർണർ അവസരങ്ങൾ കിട്ടിയിട്ടും ഗോൾ വല കുലുക്കാനാകാതെ പോയതാണ് ബെല്ജിയത്തിന് തിരിച്ചടിയായത്.

Share this news

           

RELATED NEWS

World cup semi