കിരീടപോരാട്ടത്തിന് ഒരുങ്ങി ഫ്രാൻസും ക്രോയേഷ്യയും;മുൻതൂക്കം ഫ്രാൻസിന്;ആത്മവിശ്വാസത്തോടെ ക്രോയേഷ്യ


റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളിന്റെ കലാശപ്പോരില്‍ മുന്‍ ചാമ്പ്യന്‍മാരായ ഫ്രാന്‍സ് ക്രൊയേഷ്യയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്കാണ് മത്സരം ആരംഭിക്കുന്നത്. ഫ്രാന്‍സിന്റെ മൂന്നാം ഫൈനലും ക്രൊയേഷ്യയുടെ കന്നി ഫൈനലുമാണ് ലുഷ്‌നിക്കി സ്‌റ്റേഡിയത്തിലേത്.

എല്ലാ മത്സരങ്ങളും ജയിച്ചാണ് ക്രൊയേഷ്യയുടെ വരവ്, ഫ്രാന്‍സിന്റേത് ഒന്നും തോല്‍ക്കാതെയും. അതിനാല്‍ത്തന്നെ മത്സരം പൊടിപാറുമെന്ന് ഉറപ്പ്. ഏവരെയും അമ്പരിപ്പിച്ച് ഫൈനലിലെത്തിയ ക്രൊയേഷ്യ അത്ഭുതങ്ങള്‍ കാട്ടുമെന്ന് എല്ലാവരും ഉറച്ച് വിശ്വസിക്കുന്നു. അതിനുള്ള ശേഷി അവര്‍ക്കുണ്ട്. എന്നാല്‍ ലോകകിരീടത്തിനായുള്ള പോരാട്ടവേദിയിലെ ആദ്യ അങ്കമാണ് അവര്‍ക്ക്. അതിന്റെ ആകുലതകളും ചാപല്യങ്ങളും ചിലപ്പോള്‍ അവരെ അലട്ടിയേക്കാം. ഫൈനലിന്റെ സമ്മര്‍ദം അതിജീവിക്കാന്‍ അവര്‍ക്ക് കഴിഞ്ഞാല്‍ ലുഷ്‌നിക്കിയില്‍ പുതിയ ചാമ്പ്യന്‍ തന്നെ പിറക്കും. മറുവശത്ത് പരിചയസമ്പത്ത് തന്നെയാണ് ഫ്രാന്‍സിന്റെ കരുത്തി. അവരുടെ മൂന്നാം ലോകകപ്പ് ഫൈനലാണ്. ആ അനുഭവസമ്പത്ത് അവര്‍ക്ക് മുതല്‍ക്കൂട്ടാകും. അത് സമ്മര്‍ദ്ദ നിമിഷങ്ങളെ അതിജീവിക്കാന്‍ അവരെ പ്രാപ്തരാക്കിയിട്ടുമുണ്ട്.

Share this news

           

RELATED NEWS

Fifa,world cup 2018,france , Croatia