എയർ ഇന്ത്യയുടെ മൊത്തം ഓഹരികളും സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള കേന്ദ്രസർക്കാർ നടപടി തുടങ്ങി

എയർ ഇന്ത്യയെ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിന് മോദി സർക്കാർ നടപടി തുടങ്ങി.നടപ്പ് സാമ്പത്തിക വർഷം ഓഹരി വിറ്റ് 1.05 ട്രില്യൺ(1,05000 കോടി രൂപ) സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മാർച്ച് 31നകം ലക്ഷ്യം നേടാനാകുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.


ഇതിനായി സർക്കാർ താൽപര്യപത്രം ക്ഷണിച്ചു. എയർ ഇന്ത്യയുടെ മൊത്തം ഓഹരികളും സ്വകാര്യ മേഖലയ്ക്ക് കൈമാറാനാണ് നീക്കം. കോർപ്പറേറ്റ് നികുതി കുറച്ചതിലൂടെയുണ്ടായ 1.45 ട്രില്യൺ രൂപയുടെ വരുമാനനഷ്ടം ഇതിലൂടെ നികത്താനാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ

സർക്കാരിന്റെ ഓഹരി പങ്കാളിത്തം 24 ശതമാനം നിലനിർത്താൻ ശ്രമിച്ചതിന്റെ ഫലമായി 2018 ൽ എയർ ഇന്ത്യയുടെ ാൊഹരി വില്പന ശ്രമം പരാജയപ്പെട്ടിരുന്നു.
2019 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 58,351.93 കോടി രൂപയാണ് കമ്പനിയുടെ നഷ്ടം.

2015ൽ 2072 കോടി നഷ്ടമുണ്ടാക്കിയ എയർ ഇന്ത്യ 2016ലും 2017ലും നേട്ടത്തിലായിരുന്നു. എന്നാൽ 2018ൽ വീണ്ടും 2018ൽ 1658 കോടി രൂപ നഷ്ടമുണ്ടാക്കി. 2019ൽ നഷ്ടം 4330 കോടി രൂപയായി. വ്യോമയാന മേഖലയിൽ നൂറുശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ടെങ്കിലും വിദേശ വിമാനക്കമ്പനികൾക്ക് 49 ശതമാനത്തിലേറെ ഓഹരികൾ കൈവശംവെയ്ക്കാൻ അനുവാദമില്ല.

Share this news

           

RELATED NEWS

Air India