റെയില്‍വേ പാളത്തില്‍ നിന്ന പശുവിനെ ട്രെയിന്‍ തട്ടിയതിന് ലോക്കോ പൈലറ്റിന് ഗോരക്ഷാ ഗുണ്ടകളുടെ ക്രൂര മര്‍ദ്ദനം









റെയില്‍വേ പാളത്തില്‍ നിന്ന പശുവിനെ ട്രെയിന്‍ തട്ടിയതിന് ലോക്കോ പൈലറ്റിന് ഗോരക്ഷാ ഗുണ്ടകളുടെ ക്രൂര മര്‍ദ്ദനം. ഗ്വാളിയോര്‍-അഹമ്മദാബാദ് സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന്റെ ലോക്കോ പൈലറ്റിനാണ് മര്‍ദ്ദനമേറ്റത്.

ശനിയാഴ്ച രാവിലെ 11.17-നാണ് പടന്‍ ജില്ലയിലെ സിദ്ദ്പൂര്‍ ജംഗ്ഷനില്‍ നിന്നും പാളത്തിലേക്ക് പൊടുന്നനെ പശു പാഞ്ഞു കയറുന്നത്. സ്റ്റേഷന്‍ മാസ്റ്റര്‍ ചുവപ്പ് സിഗ്‌നല്‍ കാണിച്ച് ലോക്കോ പൈലറ്റിന് അപായ ചിഹ്നം കാണിച്ചെങ്കിലും ട്രെയിന്‍ പെട്ടെന്ന് ബ്രേക്കിട്ട് നിര്‍ത്താന്‍ സാധിക്കാതെ പശുവിന് മേല്‍ ഇടിക്കുകയായിരുന്നെന്ന് മെഹ്‌സാന റെയില്‍വെ പൊലീസിലെ എഫ്.ഐ.ആര്‍ വ്യക്തമാക്കുന്നു.

ലോക്കോ പൈലറ്റായ ജി.എ ഝാല ഉടന്‍ തന്നെ അടുത്തുള്ള റെയില്‍വേ സ്റ്റാഫിനെ ബന്ധപ്പെടുകയും എന്‍ജിനില്‍ നിന്നും മൃതദേഹം മാറ്റുകയും ചെയ്തു. ഇതെ സമയം തന്നെ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന 30 വയസ് പ്രായം വരുന്ന വ്യക്തി ഝാലയുടെ അടുത്തേക്ക് വരികയും പശുവിനെ കൊലപ്പെടുത്തിയതിന് രൂക്ഷമായി കുറ്റപ്പെടുത്തുകയും ചെയ്തു. ‘നിങ്ങള്‍ക്കെന്താ കണ്ണ് കണ്ടൂടെ….പശു ട്രാക്കില്‍ നില്‍ക്കുന്നത് അറിയില്ലേ’; എന്ന് ചോദിച്ച് ദേഷ്യപ്പെട്ട ഗോരക്ഷക് എന്ന് സ്വയം പരിചയപ്പെടുത്തിയ ഇദ്ദേഹം ഉടനെ ലോക്കോ പൈലറ്റിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അല്‍പ്പസമയത്തിന് ശേഷം 150- ഓളം വരുന്ന ഗോരക്ഷക് പ്രവര്‍ത്തകര്‍ കൂടി സ്ഥലത്തേക്ക് വരികയും പ്രശ്‌നം രൂക്ഷമാകുകയും ചെയ്‌തെന്ന് പൊലീസ് എഫ്.ഐ.ആര്‍ വ്യക്തമാക്കുന്നു.

Share this news

           

RELATED NEWS

Gujarat, gau rakshak