‘ബി.‌എസ്‌.എൻ‌.എല്ലിലെ 85,000 രാജ്യദ്രോഹികളായ ജീവനക്കാരെ പുറത്താക്കും’: ബി.ജെ.പിയുടെ അനന്ത്കുമാർ ഹെഗ്‌ഡെ


ബി‌.എസ്‌.എൻ‌.എൽ ജീവനക്കാരെ ‘രാജ്യദ്രോഹികൾ’, ‘ദേശവിരുദ്ധർ’ എന്ന് വിളിച്ച് മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി എം.പിയുമായ ഉത്തര കന്നഡയിൽ നിന്നുള്ള അനന്ത്കുമാർ ഹെഗ്‌ഡെ‌. ജോലി ചെയ്യാൻ വിസമ്മതിച്ചതിനാൽ ഇവരെ ജോലിയിൽ നിന്ന് പിരിച്ചുവിടും എന്നും ഇദ്ദേഹം പറഞ്ഞു.


തിങ്കളാഴ്ച തന്റെ പാർലമെന്റ് മണ്ഡലത്തിൽ കുംതയിൽ നടന്ന ഒരു പരിപാടിയുടെ വ്യാപകമായി പങ്കുവെക്കപ്പെട്ട വീഡിയോയിൽ, സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് രാജ്യത്തിന് ഭീഷണിയാണെന്ന് എം.പി പറഞ്ഞു. പണം, ഇൻഫ്രാസ്ട്രക്ചർ, മാർക്കറ്റ് എന്നിവ നൽകിയതിനുശേഷവും ടെലികോം കമ്പനിയിലെ ജീവനക്കാർ ജോലി ചെയ്യാൻ വിസമ്മതിക്കുന്നു എന്ന് എം.പി ആരോപിച്ചു.

“അതിനുള്ള ഏക പരിഹാരം സ്വകാര്യവത്ക്കരണമാണ്, അത് നമ്മുടെ സർക്കാർ ചെയ്യും. ഏകദേശം 85,000 പേരെ പുറത്താക്കും, പിന്നീട് കൂടുതൽ പേരെ പുറത്താക്കേണ്ടതുണ്ട്, ’എം.പി വീഡിയോയിൽ പറയുന്നു.


കോൺഗ്രസ് അനന്ത്കുമാർ ഹെഗ്‌ഡെയുടെ പരാമർശത്തെ വിമർശിച്ചു, ഈ അഭിപ്രായങ്ങൾ അദ്ദേഹത്തിന്റെ നിലവാരമാണ് കാണിക്കുന്നതെന്ന് പറഞ്ഞു. എല്ലാം സ്വകാര്യവത്കരിക്കാൻ കേന്ദ്രം തയ്യാറാവുകയാണെന്നും ഇത് ഭരിക്കാനുള്ള കഴിവില്ലായ്മയെ സൂചിപ്പിക്കുന്നുവെന്നും കോൺഗ്രസ് പറഞ്ഞു.

Share this news

           

RELATED NEWS

അനന്ത്കുമാർ ഹെഗ്‌ഡെ