ധാരാളം തൊഴിൽ നൽകുന്ന ഓട്ടോമൊബൈല്‍, റിയല്‍എസ്റ്റേറ്റ് മേഖലകളുടെ പ്രവര്‍ത്തനം തൃപ്തികരമല്ല; ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നേരിടാൻ പോകുന്നത് കൂടുതൽ വെല്ലുവിളികളെ ;ആർബിഐ റിപ്പോർട്ട്

 ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ കാത്തിരിക്കുന്നത് കൂടുതൽ വെല്ലുവിളികളെന്ന് ആർബിഐ റിപ്പോർട്ട്   . ആഭ്യന്തര തലത്തിലും ആഗോള തലത്തിലും സൃഷ്ടിച്ച പ്രതികൂല സാഹചര്യങ്ങള്‍ രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന് ആക്കം കൂട്ടിയതായും ആര്‍.ബി.ഐ വ്യക്തമാക്കി.‘ആഭ്യന്തര തലത്തിലും ആഗോള തലത്തിലും സൃഷ്ടിച്ച പ്രതികൂല സാഹചര്യങ്ങള്‍ രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന് കാരണമായേക്കാം. പ്രത്യേകിച്ചും രാജ്യത്തെ മൊത്തം ആവശ്യങ്ങള്‍ പരിഗണിക്കുമ്പോള്‍. ഇത് സൂചിപ്പിക്കുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കൂടുതല്‍ അപകടങ്ങളിലേക്കാണ് പോകുന്നത്.’ മോണിറ്ററി പോളിസി റിപ്പോര്‍ട്ടില്‍ ആര്‍.ബി.ഐ വ്യക്തമാക്കി.

2018-19 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ആരംഭിച്ച മാന്ദ്യം 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കൂടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒപ്പം ആഗോള തലത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം ഇന്ത്യയിലെ നിക്ഷേപങ്ങള്‍ കുറയാനിടയാക്കിയതായും വ്യാപാര തര്‍ക്കങ്ങള്‍ കയറ്റുമതി മേഖലയിലും ബാധിച്ചിട്ടുണ്ടെന്നും ആര്‍.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

Share this news

           

RELATED NEWS

Economy,RBI