രാജ്യത്തെ സമ്പദ്‌വ്യവസ്ഥയിൽ ആശങ്ക;ധനകമ്മി ഒരുപാട് കാര്യങ്ങൾ മറച്ചുപിടിക്കുന്നു;കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ

ഇന്ത്യയുടെ ധനകമ്മി ഒരുപാട് കാര്യങ്ങൾ മറച്ചു പിടിക്കുന്നുവെന്നും ഏഷ്യയിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യ ആശങ്കപ്പെടുത്തുന്ന അവസ്ഥയിലേക്ക് പോകുകയാണെന്നും മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ.വാട്സൺ ഇൻസ്റ്റിറ്റ്യൂട്ട്,ബ്രൗൺ യൂണിവേഴ്സിറ്റിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏപ്രിൽ-ജൂൺ പാദത്തിൽ രാജ്യത്തിൻറെ സാമ്പത്തിക വളർച്ച നിരക്ക് 5 ശതമാനമായി കുറഞ്ഞിരുന്നു.കഴിഞ്ഞ ആറു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന അവസ്ഥയാണത്.

'നോട്ട് നിരോധനവും ജി എസ് ടിയും വന്നത് ഇന്ത്യൻ എക്കണോമിയെ ബാധിച്ചു.2016 നവംബർ എട്ടിന് 500,1000 കറൻസികൾ പിൻവലിച്ചതും അതിനു പിന്നാലെ പുതിയ കറൻസികൾ എത്തിക്കുന്നതിലെ പോരായ്മയും ധാരാളം ചെറുകിട കച്ചവടങ്ങൾ തകർക്കുന്നതിന് കാരണമായിട്ടുണ്ട്.ഇതിൽ നിന്ന് കരകയറുന്നതിന് മുമ്പാണ് 2017 ജൂലൈ മാസത്തിൽ ജി.എസ്.ടി അവതരിപ്പിക്കുന്നത്'.രഘുറാം രാജൻ പറഞ്ഞു.

ധനകമ്മി ഇപ്പോൾ കാണിച്ചിരിക്കുന്നതിനേക്കാൾ ഏറെ കൂടുതലായിരിക്കും യഥാർത്ഥത്തിൽ എന്നും രാജൻ അഭിപ്രായപ്പെട്ടു.

കാർഷിക ഉത്പന്നങ്ങൾക്കുള്ള കയറ്റുമതി നിയന്ത്രണത്തെയും രഘുറാം രാജൻ വിമർശിച്ചു.'പാവപ്പെട്ട കർഷകർ ദുരിതമനുഭവിക്കുന്നു.കമ്പോളത്തിലെ ഉള്ളിവില ഇലക്ഷനെ ബാധിക്കുമെന്നതിനാൽ കർഷകനെക്കാൾ പ്രാമുഖ്യം ഉപഭോക്താവിനാണ് നൽകുന്നത്; രാജൻ പറയുന്നു.


Share this news

           

RELATED NEWS

Raghuram Rajan.fiscal deficit ,economy