സംസ്ഥാനത്ത് 1310 പേർക്ക് കോവിഡ്; 1,162 പേർക്ക് സമ്പർക്കത്തിലൂടെ രോ​ഗബാധ, 36 പേരുടെ ഉറവിടം വ്യക്തമല്ല


സംസ്ഥാനത്ത് 1310 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് 885 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇന്നലത്തെ 425 പേരും ചേർത്താണ് പട്ടിക തയ്യാറാക്കിയത്. ഇന്നലെ ചില സാങ്കേതിക കാരണങ്ങളാൽ ഉച്ചവരെയുള്ള ഫലം മാത്രമേ റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞിരുന്നുള്ളൂ.


തിരുവനന്തപുരം, പാലക്കാട് കാസർഗോഡ് ജില്ലകളിലെ ഫലമായിരുന്നു ബാക്കിയായിരുന്നത്. ഇതുകൂടി ചേർത്ത് തിരുവനന്തപുരം ജില്ലയിലെ 320 പേർക്കും, എറണാകുളം ജില്ലയിലെ 132 പേർക്കും, പത്തനംതിട്ട ജില്ലയിലെ 130 പേർക്കും, വയനാട് ജില്ലയിലെ 124 പേർക്കും, കോട്ടയം ജില്ലയിലെ 89 പേർക്കും, കോഴിക്കോട് ജില്ലയിലെ 84 പേർക്കും, പാലക്കാട് ജില്ലയിലെ 83 പേർക്കും, മലപ്പുറം ജില്ലയിലെ 75 പേർക്കും, തൃശൂർ ജില്ലയിലെ 60 പേർക്കും, ഇടുക്കി ജില്ലയിലെ 59 പേർക്കും, കൊല്ലം ജില്ലയിലെ 53 പേർക്കും, കാസർഗോഡ് ജില്ലയിലെ 52 പേർക്കും, ആലപ്പുഴ ജില്ലയിലെ 35 പേർക്കും, കണ്ണൂർ ജില്ലയിലെ 14 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

എറണാകുളം ജില്ലയിൽ ചികിത്സയിലായിരുന്ന ബൈഹൈക്കി (59), ഏലിയാമ്മ (85), കൊല്ലം ജില്ലയിൽ ചികിത്സയിലായിരുന്ന രുക്മിണി (56) എന്നിവർ കോവിഡ് 19 ബാധിച്ച് മരണമടഞ്ഞു. ഇതോടെ ആകെ മരണം 73 ആയി.


ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 48 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 54 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1,162 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 36 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

Share this news

           

RELATED NEWS

Covid 19