ശ്രീലങ്കയില്‍ സീതാദേവി അഗ്നിപരീക്ഷ നടത്തിയ സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കാന്‍ ഒരുങ്ങി കമല്‍നാഥ് സര്‍ക്കാര്‍, ലക്ഷ്യം ഹൈന്ദവവോട്ട്


സീതാദേവി അഗ്നിപരീക്ഷ നടത്തിയെന്നു വിശ്വസിക്കുന്ന ശ്രീലങ്കയിലെ ദിവുരുംപോലയില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്.
മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാണ് ക്ഷേത്രം നിര്‍മ്മിക്കാനുള്ള നീക്കം. കേന്ദ്രസര്‍ക്കാരും ശ്രീലങ്കന്‍ സര്‍ക്കാരും ആവശ്യമായ അനുമതി നല്‍കുന്നപക്ഷം ഏറ്റെടുക്കാമെന്നാണ് മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.


കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പൂര്‍ണപിന്തുണയുമുണ്ട്. ഹൈന്ദവ വോട്ടുകള്‍ ലക്ഷ്യമിട്ടുള്ളതാണ് ഇപ്പോഴുള്ള നീക്കം.


2010ദ- ല്‍ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുണ്ടായ മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാരാണ് ഈ ആശയം ആദ്യം മുന്നോട്ടുവെച്ചത് . ഈ പദ്ധതിക്കായി ഒരു കോടി രൂപയും അന്നത്തെ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ നാളിതുവരെ പുരോഗതിയൊന്നും ഉണ്ടായിരുന്നില്ല.


2013- ല്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ്ര രജപക്‌സെ മധ്യപ്രദേശിലെ സാഞ്ചി സന്ദര്‍ശിച്ചപ്പോള്‍ ചൗഹാന്‍ ഈ നിര്‍ദേശം വീണ്ടുമുയര്‍ത്തി. 2016- ല്‍ ഔദ്യോഗിക സംഘം ശ്രീലങ്ക സന്ദര്‍ശിച്ചതുമാണ്. പിന്നീട് ബി.ജെ.പി സര്‍ക്കാരിന് ഭരണം നഷ്ടമായി.


രാജ്യത്ത് കോണ്‍ഗ്രസ് പാര്‍ട്ടിക്കാകെ രാഷ്ട്രീയനേട്ടം മുന്നില്‍ കണ്ടു കൊണ്ടുള്ള നീക്കത്തിന് എല്ലാവിധ സഹായങ്ങളും നല്‍കാനാണ് കമല്‍നാഥിന്റെ തീരുമാനം. ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനും രൂപകല്‍പനയ്ക്കും ബംഗളൂരു ആസ്ഥാനമായ കമ്പനി മുന്നോട്ടു വന്നിട്ടുണ്ട്. 15 കോടി മുടക്കി ഒരു വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ക്ഷേത്ര നിര്‍മ്മാണത്തോടു കൂടി രാജ്യത്തെ ഹൈന്ദവ മതവിഭാഗത്തിന്റെ വോട്ടുബാങ്കാണ് ലക്ഷ്യം.


എന്നാല്‍ കമല്‍നാഥ് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി ശിവരാജ് സിംഗ് ചൗഹാന്‍ രംഗത്തെത്തി. ‘കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനങ്ങളുടെ വികാരം വ്രണപ്പെടുത്തുകയാണ്.ക്ഷേത്ര നിര്‍മ്മാണ പദ്ധതി പൂര്‍ത്തീകരിക്കുന്നതിനു പകരം അവര്‍ മാതാ സീതയെ തട്ടിക്കൊണ്ടുപോയോ ഇല്ലയോ എന്ന കാര്യം പരിശോധിച്ചുറപ്പിക്കുകയാണെന്നും’ ചൗഹാന്‍ ആരോപിച്ചു.


സീതാദേവി സ്‌നാനം നടത്തിയ നവര എലിയ എന്ന സ്ഥലത്ത് നിലവില്‍ സീത അമ്മന്‍ കോവില്‍ ക്ഷേത്രമുണ്ട്. ഇവിടം വികസിപ്പിക്കാന്‍ നേരത്തെ മധ്യപ്രദേശ് സര്‍ക്കാര്‍ ടുറിസം വകുപ്പ് വഴി ഒരു കോടി രൂപ നല്‍കിയിരുന്നു. അടുത്തിടെ ഇവിടെ നിന്നിരുന്ന പുരാതന വൃക്ഷം ‘മൊണാസ്ട്രി’ വെട്ടിക്കളഞ്ഞത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Share this news

           

RELATED NEWS

ഹൈന്ദവവോട്ട്