സമുദായാംഗങ്ങൾ ആഗ്രഹിക്കുന്ന തീരുമാനമല്ല എൻഎസ്‌എസിൽ നിന്നുണ്ടായിട്ടുള്ളത്‌; നിലപാട്‌ പുനപ്പരിശോധിക്കണം: കോടിയേരി


കൊച്ചി > ഉപതെരഞ്ഞെടുപ്പിൽ എൻഎസ്‌എസ്‌ പ്രഖ്യാപിച്ച നിലപാട്‌ പുനപ്പരിശോധിക്കണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.


സമുദായാംഗങ്ങൾ ആഗ്രഹിക്കുന്ന തീരുമാനമല്ല എൻഎസ്‌എസിൽ നിന്നുണ്ടായിട്ടുള്ളത്‌. എൽഡിഎഫ്‌ ശത്രുപക്ഷത്ത്‌ കാണുന്ന സംഘടനയല്ല എൻഎസ്‌എസ്‌. അവരുടെ ആവശ്യങ്ങളോട്‌ സർക്കാരിന്‌ നിഷേധാത്മക സമീപനമില്ല. അതിന്‌ ആവശ്യമായ പരിഗണന നൽകും. ബിഡിജെഎസ്‌ എൻഡിഎ വിടുന്നുണ്ടെങ്കിൽ സ്വാഗതാർഹമാണെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന്‌ മറുപടിയായി കോടിയേരി പറഞ്ഞു.

Share this news

           

RELATED NEWS

കോടിയേരി