‘പാര്‍ട്ടി എടുക്കുന്ന ഏതു തീരുമാനവും അനുസരിക്കും, തന്നെ ഒഴിവാക്കിയതെന്തു കൊണ്ടാണെന്ന് അറിയില്ല’: കുമ്മനം


വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിത്വത്തിനായി മണ്ഡലം കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും തന്റെ പേരും അയച്ചിരുന്നുവെന്നും എന്നാല്‍ എന്തുകൊണ്ടാണ് കേന്ദ്രനേതൃത്വം പേര് ഒഴിവാക്കിയതെന്ന് ആലോചിക്കുന്നില്ലെന്നും യുക്തനായ സ്ഥാനാര്‍ത്ഥിയാണ് എസ് സുരേഷെന്നും കുമ്മനം രാജശേഖരന്‍. ബിജെപി സ്ഥാനാര്‍ത്ഥിപ്പട്ടിക ഔദ്യോഗികമായി പുറത്തിറക്കിയ ശേഷം പ്രതികരിക്കുകയായിരുന്നു കുമ്മനം.


സംഘടന എടുക്കുന്ന ഏത് തീരുമാനവും അച്ചടക്കത്തോടെ അനുസരിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം കാരണമല്ല തന്നെ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയതെന്നും കുമ്മനം വ്യക്തമാക്കി. ഒരാളെയല്ലേ പാര്‍ട്ടിയ്ക്ക് തീരുമാനിക്കാനാകൂ എന്നും സുരേഷിന് വേണ്ടി എന്ത് ത്യാഗം സഹിച്ചും പ്രവര്‍ത്തിക്കുമെന്നും കുമ്മനം.


ഏറ്റവും ആത്മവിശ്വാസത്തെയും ആത്മാഭിമാനത്തോടെയും സ്ഥാനാര്‍ത്ഥിപ്പട്ടിക അംഗീകരിക്കുന്നുവെന്നും കുമ്മനം വ്യക്തമാക്കി. സ്ഥാനാര്‍ത്ഥിയായി മത്സരിക്കണമെന്ന് തനിക്ക് നിര്‍ബന്ധമില്ല. പല സ്ഥാനങ്ങളും വഹിച്ചിട്ടുള്ളയാളാണ് താന്‍. സുരേഷിനായി എല്ലായിടത്തും പ്രചാരണത്തിനിറങ്ങുമെന്നും കുമ്മനം വ്യക്തമാക്കി.

Share this news

           

RELATED NEWS

കുമ്മനം