അഴിമതി വിരുദ്ധ അതോറിറ്റി ലോക്പാൽ, ഡൽഹിയിലെ അശോക ഹോട്ടലിന് പ്രതിമാസ വാടകയായി നൽകുന്നത് 50 ലക്ഷം രൂപ


സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ പരാതികൾ അന്വേഷിക്കുന്നതിനായി രൂപീകരിച്ച രാജ്യത്തെ അഴിമതി വിരുദ്ധ അതോറിറ്റി അഥവാ ഇന്ത്യയുടെ പൊതുതാൽപര്യത്തെ പ്രതിനിധീകരിക്കുന്ന ഓംബുഡ്സ്മാന്റെ സ്ഥാപനമായ ലോക്പാൽലിന് ഡൽഹിയിൽ സ്ഥിരമായ ഒരു ഓഫീസ് ഇല്ലാത്തതിനാൽ, ഓഫീസ് പ്രവർത്തിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ആഡംബര ഹോട്ടൽ അശോകയ്ക്ക് വാടക ഇനത്തിൽ പ്രതിമാസം നൽകുന്നത് 50 ലക്ഷം രൂപ.


അശോക ഹോട്ടലിലാണ് ലോക്പാൽ താൽക്കാലികമായി പ്രവർത്തിക്കുന്നത് എന്ന് വിവരാവകാശ നിയമത്തിന് കീഴിലുള്ള അന്വേഷണത്തിൽ മറുപടി ലഭിച്ചു എന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. പേഴ്‌സണൽ ആന്റ് ട്രെയിനിംഗ് വകുപ്പ് (ഡി.ഒ.പി.ടി) നിശ്ചയിച്ചിട്ടുള്ള വാടക ആകെ പ്രതിമാസം 50 ലക്ഷം രൂപയാണ്. ഇതുവരെ 3 കോടി 85 ലക്ഷം രൂപ(2019 മാർച്ച് 22 മുതൽ 2019 ഒക്ടോബർ 31 വരെ) നൽകിയിട്ടുണ്ട്.


ഈ വർഷം മാർച്ചിൽ സുപ്രീം കോടതി മുൻ ജഡ്ജി പി.സി ഘോസിനെ ഇന്ത്യയുടെ ആദ്യത്തെ ലോക്പാലായി സർക്കാർ നിയമിച്ചു. ഇദ്ദേഹത്തിന് പുറമേ ലോക്പാലിന്റെ ഓഫീസിലെ ഒമ്പത് തസ്തികകളിലേക്കും നാല് ജുഡീഷ്യൽ, നാല് ജുഡീഷ്യൽ ഇതര അംഗങ്ങളെ സർക്കാർ നിയമിച്ചു. അതിനുശേഷം, അശോക ഹോട്ടലിലെ രണ്ടാം നിലയിൽ നിന്നാണ് ലോക്പാലിന്റെ ഓഫീസ് പ്രവർത്തിക്കുന്നത്, ഓഫീസ് സ്ഥലത്തിന് 12 മുറികളുണ്ട്.


2019 ഒക്ടോബർ 31 വരെ ലോക്പാലിന് സർക്കാർ ജീവനക്കാർക്കെതിരായ 1,160 അഴിമതി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ അവരാരും ഒരു അന്വേഷണത്തിനും യോഗ്യരല്ലെന്നും വിവരാവകാശ നിയമത്തിന്റെ പ്രതികരണം വെളിപ്പെടുത്തുന്നു.

Share this news

           

RELATED NEWS

ലോക്പാൽ