ഏത് ചിഹ്നത്തില്‍ കുത്തിയാലും വോട്ട് 'താമരക്ക്';മഹാരാഷ്ട്രയില്‍ വോട്ടിങ് മെഷീനില്‍ കൃത്രിമം കണ്ടെത്തി

മഹാരാഷ്ട്രയിലെ കോറെഗാവ് മണ്ഡലത്തില്‍ വോട്ടിംഗ് മെഷിനില്‍ കൃത്യമം കണ്ടെത്തി. സത്താര പോളിങ് സ്റ്റേഷനിലുള്ള ഇലക്ടോണിക് വോട്ടിംഗ് മെഷിനില്‍ (ഇ.വി.എം) ഏത് ചിഹ്നം അമര്‍ത്തിയാലും വോട്ട് ലഭിച്ചത് ബി.ജെ.പിക്ക്. വോട്ടെടുപ്പ് നടന്ന ദിവസം രാവിലെ 11 മണിയോടെയായിരുന്നു സംഭവം പുറത്തറിയുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരും ഇക്കാര്യം ശരിവെച്ചിട്ടുണ്ടെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.

വോട്ട് ചെയ്തതു മാറിപ്പോയെന്നു കാണിച്ച് നവ്ലെവാഡി ഗ്രാമത്തിലെ വോട്ടന്മാര്‍ ഉദ്യോഗസ്ഥരെ സമീപിച്ചപ്പോഴാണ് അട്ടിമറി വെളിച്ചത്തുവരുന്നത്. തുടര്‍ന്ന് വിവിപാറ്റ് പരിശോധിച്ചപ്പോഴാണ് ബി.ജെ.പിക്കാണ് വോട്ട് ലഭിച്ചിരിക്കുന്നതെന്ന് വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞത്. സംഭവത്തില്‍ വോട്ടര്‍മാര്‍ പോളിങ് ബൂത്ത് ഓഫീസര്‍ക്കു പരാതി നല്‍കി.

പൊലീസ് ഇടപെട്ട് ഉദ്യോഗസ്ഥര്‍ ഇ.വി.എം പരിശോധിച്ചപ്പോള്‍ ആരോപണം ശരിയെന്നു കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോളിങ് ബൂത്തിലെ മുഴുവന്‍ ഇ.വി.എമ്മുകളും മാറ്റി പുതിയ മെഷീനുകള്‍ സ്ഥാപിച്ചു. ഉദ്യോഗസ്ഥരുടെ അറിവോടുകൂടിയാണ് അട്ടിമറി നടന്നതെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു.

Share this news

           

RELATED NEWS

Maharashtra,evm,bjp