‘കാനറി പട അല്ല, കാലിടറി പട’;ലോകകപ്പിൽ നിന്ന് തോറ്റ് പുറത്തായ ബ്രസീലിനെ ട്രോളി എം.എം മണി

റഷ്യന്‍ ലോകകപ്പിലെ രണ്ടാം ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ബെൽജിയത്തിനോട് പരാജയപ്പെട്ട ബ്രസീലിനെ ട്രോളി മന്ത്രി എം.എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. 
ചങ്കിടിപ്പല്ല ചങ്കുറപ്പാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല അണ്ണാ… കാനറി പട അല്ല കാലിടറി പട…..’ എന്നാണ് മണിയാശാന്റെ പോസ്റ്റ്. ബ്രസീല്‍ ആരാധകനായ മറ്റൊരു മന്ത്രിയായ കടകംപള്ളി സുരേന്ദ്രനെ ഉന്നംവെച്ചാണ് അര്‍ജന്റീനന്‍ ആരാധകനായ മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ബെല്‍ജിയത്തിന്റെ ആദ്യ ഗോള്‍ വന്ന ഫെര്‍ണാണ്ടീഞ്ഞോയുടെ തോളില്‍ തട്ടി പോസ്റ്റിലെത്തിയ ഒരു സെല്‍ഫ് ഗോള്‍ വഴിയായിരുന്നു.
ആദ്യഗോള്‍ സെല്‍ഫ് ഗോള്‍ വഴങ്ങിയ ബ്രസീലിന് ഡിബ്ര്യുയിനിനാണ് വീണ്ടും തിരിച്ചടി നല്‍കിയത്. ഡിബ്ര്യുയിനിന്റെ  ലോങ്ങ് റേഞ്ചറാണ് ബെല്‍ജിയത്തിന് രണ്ടാം ഗോള്‍ നേടിക്കൊടുത്തത്.

Share this news

           

RELATED NEWS

Mm mani