എന്നെ അധിക്ഷേപിക്കുകയെന്നത് രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന മാധ്യമപ്രവര്‍ത്തകരെ നിങ്ങള്‍ ജോലിക്കെടുത്തോ?; ടി.വി 9 മേധാവിയോട് മോദിയുടെ ചോദ്യം


തന്നെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരോടുള്ള അനിഷ്ടം പ്രകടമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ടിവി 9 ചാനലിന്റെ പുതിയ ഹിന്ദി ന്യൂസ് ചാനല്‍ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് മോദി തന്നെ നിരന്തരം വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരെ കുറിച്ച് ചാനല്‍ സിഇഒയോട് പരിഹാസരൂപേണെ പറഞ്ഞത്.


‘എന്നെ അധിക്ഷേപിക്കുക എന്നത് രക്തത്തിലുള്ള ആള്‍ക്കാരെ താങ്കള്‍ ജോലിക്കെടുത്തുവല്ലെ?’ എന്നാണ് ചാനല്‍ സിഇഒ രവി പ്രകാശിനോട് മോദി തമാശയായി ചോദിക്കുന്നത്. എന്നാല്‍ ‘ ഞങ്ങള്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്’ എന്നായിരുന്നു പ്രകാശിന്റെ മറുപടി.
മോദി ഉടന്‍ ചിരിച്ചുകൊണ്ട് ഇടപെടുകയും ‘അത് വേണ്ട. ഈ നിസഹായരായ ആത്മാക്കളും ജീവിച്ചുപോട്ടെ. അവരുടെ ആത്മാക്കള്‍ മരിച്ചാല്‍ പിന്നെയൊരു രസമുണ്ടാകില്ല’ എന്ന് പറയുകയും ചെയ്തു.


അതേസമയം, മോദിയുടെ ഈ നിലപാടിനെ വിമര്‍ശിച്ച് കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും രംഗത്തെത്തി. ടി.വി 9 ചാനലിനെ മോദി പരസ്യമായി ഭീഷണിപ്പെടുത്തുന്നുവെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല വീഡിയോ പങ്കുവെച്ചത്. ലജ്ജാവഹമെന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.

Share this news

           

RELATED NEWS

നരേന്ദ്ര മോഡി