അലിഗഢ് റെയില്‍വേ സ്റ്റേഷനില്‍ മുസ്ലിം കുടുംബത്തിന് നേരെ ആള്‍ക്കൂട്ട ആക്രമണം

മുസ്ലിം കുടുംബത്തിനെ ആക്രമിച്ചതായി പരാതി. അലിഗഢ് റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. കന്നൗജില്‍ നിന്നും യാത്ര ചെയ്ത നാലംഗ കുടുംബത്തിന് നേരെയാണ് ആക്രമണമുണ്ടായത്. രണ്ട് പുരുഷന്‍മാരും രണ്ട് സ്ത്രീകളുമാണ് കുടുംബത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ് ഇവരെ നെഹ്‌റു മെഡിക്കല്‍ക്കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പതിനഞ്ചോളം പേരടങ്ങുന്ന സംഘമാണ് ആക്രമത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റവരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ഐപിസി സെക്ഷന്‍ 147,352 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ആക്രമികളെ തിരിച്ചറിയുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. വാക്ക് തര്‍ക്കം പിന്നീട് അക്രമണത്തില്‍ അവസാനിക്കുകയായിരുന്നു എന്നാണ് പോലീസ് നിഗമനം. സംഭവത്തില്‍ അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധപ്രകടനം നടത്തി.

Share this news

           

RELATED NEWS

Aligarh