എൻ ഐ എ ഭേദഗതി നിയമം എതിർത്ത് വോട്ട് ചെയ്തു സി പി ഐ എം

ജൂലൈ 15 ന്  പാർലിമെന്റിൽ അവതരിപ്പിച്ച എൻ ഐ  എ  ഭേദഗതി നിയമത്തിനെതിരെ എതിർത്ത് വോട്ടു ചെയ്തു സി പി ഐ എം. സി പി ഐ എം ന്റെ എ എം ആരിഫ് , പി ആർ നടരാജൻ എന്നിവരാണ് എതിർത്ത് വോട്ട് ചെയ്തത്. അതെ സമയം കോൺഗ്രസ്സും ലീഗും ബില്ലിനെ അനുകൂലിച്ചു .
ജൂലായ് പതിനഞ്ചിന് അമിത്ഷാ അവതരിപ്പിച്ച എൻഐഎ ബില്ലിൽ പ്രധാനമായും രണ്ട് മാറ്റങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്.ഒന്ന് നിലവിലെ എൻഐഎ നിയമത്തിലെ ഷെഡ്യൂളിൽ പറയുന്ന ആക്റ്റുകളുടെ പരിധിയിൽ വരുന്ന കുറ്റ കൃത്യങ്ങൾ ദേശീയ ഏജസിയായ എൻഐഎക്ക് അന്വേഷിക്കാം എന്നതാണ് ഈ നിയമത്തിന്റെ കാതൽ. നിലവിൽ യുഎപിഎ ഉൾപ്പെടെ എട്ടോളം നിയമങ്ങളാണ് എൻഐഎയുടെ പരിധിയിൽ വരുന്നത്. ഇതിനു പുറമെ, മനുഷ്യക്കടത്ത്, കള്ളനോട്ട് അടി, ആയുധ നിർമ്മാണം അതിന്റെ വ്യാപാരം, സൈബർ ടെററിസം, എക്പ്ലോസിവ് സബ്സ്റ്റൻസ് ആക്റ്റ് 1908 എന്നിവ കൂടി ബില്ല് കൂട്ടിച്ചേർക്കുന്നു.
രണ്ടാമതായി നിലവിലുള്ളന്വേ അഷണ പരിധി ഇന്ത്യക്ക് പുറത്തേക്ക് കൂടി വ്യാപിപ്പിചിരിക്കുന്നു.

2008 ലെ മുംബൈ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് സർക്കാർ സ്ഥാപിച്ച എൻഐഎ എന്ന അന്വേഷണ സംവിധാനത്തിന്റെ ട്രാക്ക് റെക്കോർഡ് കടുത്ത മനുഷ്യാവകാശ ലംഘനത്തിന്റേതാണ്.നിരപരാധികളായ ന്യുനപക്ഷ വിഭാഗത്തിൽ പെട്ട യുവാക്കളെ അകാരണമായി തടവിൽ വെക്കുന്നതുമായി ബന്ധപെട്ടു കുപ്രസിദ്ധി  ആർജിച്ച അന്വേഷണ സംവിധാനം ആണ് എൻ ഐ എ .അതിനാൽ തന്നെ  ഇന്നവതരിപ്പിക്കപ്പെട്ട ഭേദഗതികൾ കൂടുതൽ മനുഷ്യാവകാശ ലംഖനങ്ങൾക്കു വഴി വെക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത് .സി പി ഐ എം പി  കെ സുബ്ബരായനും നിയമഭേദഗതിക്കെതിരായി വോട്ട് ചെയ്തു  ബിൽ പാസായതിലൂടെ നിലവിലെ നിയമസംവിധാനങ്ങളെ മറികടന്ന് പ്രത്യേക വിചാരണാ കോടതികളെ നേരിട്ട് നിയമിക്കാനുള്ള സംവിധാനം എൻ.ഐ.എക്ക് ലഭിച്ചിരിക്കുകയാണ്
.


Share this news

           

RELATED NEWS

NIA , CPIM