ഇന്ത്യയിലെ ബാങ്കുകളിലെ നിഷ‌്ക്രിയ ആസ‌്തിയിൽ പകുതിയും രാജ്യത്തെ 100 വമ്പന്മാരുടെ വായ‌്പാകുടിശ്ശികയെന്ന് വിവരാകാശരേഖ;പേരുവിവരങ്ങൾ വെളിപ്പെടുത്താതെ റിസർവ‌് ബാങ്ക‌്;ആകെ നിഷ‌്ക്രിയ ആസ‌്തി നാലരലക്ഷം കോടിയിലധികം രൂപഇന്ത്യൻ ബാങ്കുകളിലെ നിഷ‌്ക്രിയ ആസ‌്തിയിൽ പകുതിയും രാജ്യത്തെ 100 വമ്പന്മാരുടെ വായ‌്പാകുടിശ്ശികയെന്ന‌്  വിവരാകാശരേഖ. ഏതാണ്ട‌് നാലരലക്ഷംകോടി രൂപ വരുമിത‌്. റിസർവ‌് ബാങ്ക‌് കഴിഞ്ഞ ഡിസംബർ 31ന‌് പുറത്തിറക്കിയ രേഖ പ്രകാരം ഏകദേശം 4,46,158 കോടിരൂപയാണ‌്  നിഷ‌്ക്രിയ ആസ‌്തി. എന്നാൽ, ഈ 100 വമ്പന്മാർ ആരാണെന്ന‌് വെളിപ്പെടുത്താൻ റിസർവ‌് ബാങ്ക‌് തയ്യാറായില്ല. ദി വയർ ആണ‌് വിവരങ്ങൾ പുറത്തുവിട്ടത‌്. 

കഴിഞ്ഞ ഫെബ്രുവരിയിൽ രാജ്യസഭയിൽ ധനമന്ത്രി നൽകിയ മറുപടി പ്രകാരം വാണിജ്യബാങ്കുകളിലെ ആകെ നിഷ‌്ക്രിയ ആസ‌്തി 10,09,286  കോടി രൂപയാണ‌്. ഒരു കേസിന്റെ വാദത്തിനിടെ കിട്ടാക്കടം  വാങ്ങിയവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താൻ റിസർവ‌് ബാങ്കിനോട‌് സുപ്രീംകോടതി നിർദേശിച്ചിരുന്നു. എന്നാൽ, പേര‌് വെളിപ്പെടുത്താൻ റിസർവ‌് ബാങ്ക‌് തയ്യാറായില്ല. 

ഇതേ തുടർന്ന‌് ഇതിന്റെ മാർഗ നിർദേശങ്ങളും വായ‌്പാ തിരിച്ചടവ‌് ബാക്കിയുള്ള വമ്പന്മാരുടെ പേര‌് വിവരങ്ങളും  ജനങ്ങളുടെ അറിവിലേക്കായി വെളിപ്പെടുത്തണമെന്ന‌് കോടതി ആവശ്യപ്പെട്ടു.  വിവരാവകാശപ്രകാരം അപേക്ഷിച്ചിട്ടും വായ‌്പാ തട്ടിപ്പുകാരുടെ  പേരുവിവരങ്ങൾ, അവർ വായ‌്പയെടുത്ത തുക, അതിന്റെ പലിശനിരക്ക‌് എന്നിവ ആർബിഐ നൽകിയിട്ടില്ല.

Share this news

           

RELATED NEWS

rbi,national, Loans