പാവപ്പെട്ടവര്‍ക്ക് പണവും ഭക്ഷണവും, ജി.എസ്.ടി ഇളവ്, കര്‍ഷകര്‍ക്ക് ധനസഹായം; പ്രധാനമന്ത്രിക്ക് 10 നിര്‍ദ്ദേശങ്ങള്‍ നല്‍കി പി ചിദംബരം

രാജ്യത്ത് കോവിഡ്  വ്യപനത്തെ തടയുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പത്ത് നിര്‍ദ്ദേശങ്ങളുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം. രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കണമെന്നും കര്‍ഷകര്‍ക്ക് നല്‍കുന്ന തുക ഇരട്ടിയാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.


പ്രധാനമന്ത്രി കമാന്‍ഡറും രാജ്യത്തെ ജനങ്ങള്‍ പട്ടാളക്കാരുമായി മാറിയിരിക്കുകയാണെന്നും എല്ലാവരും ഈ അവസരത്തില്‍ പ്രധാനമന്ത്രിക്ക് എല്ലാ വിധ പിന്തുണയും നല്‍കണമെന്നും ചിദംബരം ആവശ്യപ്പെട്ടു.

പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും പണവും ലഭ്യമാക്കണം. കിസാന്‍ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് നല്‍കുന്ന തുക ഇരട്ടിയാക്കണം. അധിക തുക ബാങ്ക് അക്കൗണ്ടുകളില്‍ത്തന്നെ നിക്ഷേപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാട്ടകൃഷിക്കാരെയും പ്രധാനമന്ത്രി കിസാന്‍ പദ്ധതിയുടെ കീഴില്‍ കൊണ്ടുവരണം. 6000 രൂപ വീതം രണ്ട് ഘട്ടമായി അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കണം. എം.ജി.എന്‍.ആര്‍.ഇ.ജി.എ തൊഴിലാളികള്‍ക്ക് 3000 രൂപ വീതവും അനുവദിക്കണം.

നഗരങ്ങളിലെ പാവപ്പെട്ടവര്‍ക്കുവേണ്ടി 6000 രൂപയും 10 കിലോ അരിയും ഗോതമ്പും പൊതുവിപണികള്‍ വഴി ലഭ്യമാക്കണം.
എല്ലാ വാര്‍ഡുകളിലും ബ്ലോക്കുകളിലും സര്‍ക്കാര്‍ രജിസ്റ്റര്‍ ആരംഭിക്കണം. ഇവരില്‍ പ്രതിഫലം ലഭിക്കാത്തവരുടെ പേരു വിവരങ്ങളും വിലാസവും ആധാര്‍ വിവരങ്ങളും രേഖപ്പെടുത്താന്‍ ആവശ്യപ്പെടണം. തെരുവില്‍ കഴിയുന്നവരും പോകാന്‍ ഇടമില്ലാത്തവരുമാവും ഇവരില്‍ രേഖപ്പെടുത്തുന്നവരില്‍ മിക്കവരും. കൃത്യമായ പരിശോധനകള്‍ക്ക് ശേഷം അവര്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ തുറന്നുകൊടുത്ത് അക്കൗണ്ടുകളില്‍ 3000 രൂപ വീതം നിക്ഷേപിക്കണം.

രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ തൊഴിലുടമകളോടും നിലവിലെ തൊഴില്‍ സാഹചര്യങ്ങളും വേതനവും അതുപോലെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെടണം. ആ തൊഴിലുടമകളോട് 30 ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ തുക നല്‍കുമെന്ന് ഉറപ്പുനല്‍കണം.

Share this news

           

RELATED NEWS

പി ചിദംബരം