'80 കോടി ജനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ റേഷന്‍; 3 രൂപയ്ക്ക് അരി, 2 രൂപയ്ക്ക് ഗോതമ്പ്'; കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനം വിശദീകരിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ഒരു തരത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും അവശ്യവസ്തുക്കളുടെ വിതരണം തടസ്സപ്പെടില്ലെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും സര്‍ക്കാര്‍ പറയുന്ന നിര്‍ദേശങ്ങള്‍ മാത്രമേ അനുസരിക്കാവൂ എന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


കേന്ദ്രമന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ജാവദേക്കര്‍. രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ റേഷന്‍ നല്‍കാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതെന്ന് മന്ത്രി വ്യ്ക്തമാക്കി.

മൂന്ന് രൂപയ്ക്ക് അരി ലഭ്യമാക്കും, രണ്ട് രൂപയ്ക്ക് ഗോതമ്പ് ലഭ്യമാക്കും. ഏഴ് കിലോയാണ് ഭക്ഷ്യധാന്യം നല്‍കുക. സാമ്പത്തിക പാക്കേജ് സംബന്ധിച്ച് തീരുമാനം ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും താത്ക്കാലിക തൊഴിലാളികള്‍ക്ക് വേതനവും ഭക്ഷണവും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

എ.പി.എല്‍-ബി.പി.എല്‍ വ്യത്യാസമില്ലാതെ ഭക്ഷ്യധാന്യ വിതരണം നടത്തുമെന്നും അതത് സംസ്ഥാനങ്ങളുമായി സഹകരിച്ചായിരിക്കും ഇത് നടപ്പിലാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

Share this news

           

RELATED NEWS

പ്രകാശ് ജാവദേക്കര്‍