ചോദ്യപേപ്പർ മലയാളത്തിൽ: പിഎസ്‌സിയുമായി 16ന് മുഖ്യമന്ത്രി ചർച്ച നടത്തും


തിരുവനന്തപുരം: പിഎസ്‌സി ചോദ്യപേപ്പർ മലയാളത്തിലും വേണമെന്ന ആവശ്യം ശക്തമായിരിക്കെ, പിഎസ്‌സിയുമായി മുഖ്യമന്ത്രി ചർച്ച നടത്തും. സെപ്‌തംബർ 16 ന് തിങ്കളാഴ്ച പിഎസ്‌സിയുമായി ചർച്ച നടത്താനാണ് തീരുമാനം.


മലയാളത്തിൽ ചോദ്യപേപ്പർ വേണമെന്ന വിഷയം പിഎസ്‌സി അധികൃതരുമായി സംസാരിക്കുമെന്ന് സെപ്‌തംബർ ഏഴിന് ചേർന്ന ഔദ്യോഗിക ഭാഷാ ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാൽ മുഹറം, ഓണം, രണ്ടാം ശനി തുടങ്ങി ഈ മാസം 15 വരെ അവധി ദിവസങ്ങളായതിനാലാണ് ചർച്ച നീണ്ടത്. അടുത്ത പ്രവൃത്തി ദിവസം സെപ്‌തംബർ 16 ആണ്. ഈ ദിവസം തന്നെ വിഷയത്തിൽ ചർച്ച നടക്കും.

Share this news

           

RELATED NEWS

PSC