അഞ്ചടിച്ച് റഷ്യ;ആരാധകരെ ആവേശത്തിലാഴ്ത്തി ആദ്യ മത്സരത്തിൽ റഷ്യയ്ക്ക് വമ്പൻ ജയം;സൗദിയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചു.

ലോകകപ്പിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ റഷ്യ സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു. പന്ത്രണ്ടാം മിനുട്ടിലും 43ാം മിനുട്ടിലും 73ാം 91ാം 94ാം മിനുട്ടിലുമാണ് ഗോളുകള്‍ പിറന്നത്. പകരക്കാരനായി ഇറങ്ങിയ  ചെറിഷേവ് ഇരട്ടഗോളുകളടിച്ചു.
കളിയിലുടനീളം ആധിപത്യം പുലർത്തിയ റഷ്യ പന്ത്രണ്ടാം മിനിറ്റിൽ തന്നെ വല കുലുക്കി. ലെഫ്റ്റ് വിങ്ങില്‍ നിന്ന് ലഭിച്ച കിക്ക് യൂറി വലയിലാക്കുകയായിരുന്നു. അടുത്ത മൂന്നു ഗോളുകളും പകരക്കാരായി എത്തിയവരാണ് നേടിയത്. 43, 73 മിനുട്ടില്‍ ഗോളുകളടിച്ച ചെറിഷേവ് പകരക്കാരനായാണ് ഇറങ്ങിയത്. പരിക്ക് പറ്റി കയറിയ മിഡ്ഫീല്‍ഡര്‍ സഗേവിന് പകരം ഇറങ്ങിയതായിരുന്നു ചെറിഷേവ്.
78000തിലധികം പേരാണ് മത്സരം കാണാനെത്തിയത്.
റഷ്യന്‍ പ്രസിഡന്റ് വ്‌ലാദമിര്‍ പുടിന്‍, ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോ, സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവര്‍ മത്സരം കാണാനെത്തിയിരുന്നു

Share this news

           

RELATED NEWS

World cup russia