ശശി തരൂര്‍ ഉള്‍പ്പെടെ 23 പേര്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം; മലയാളത്തില്‍ നിന്ന് മധുസൂദനന്‍ നായരും


കോണ്‍ഗ്രസ് നേതാവും എഴുത്തുകാരനുമായ ശശി തരൂരിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. ശശി തരൂര്‍ ഉള്‍പ്പെടെ 23 പേര്‍ക്കാണ് അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചത്.

തരൂരിന്റെ എന്ന ‘ഇരുളടഞ്ഞ കാലം-ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയോട് ചെയ്തത്’ പുസ്തകത്തിനാണ് പുരസ്‌കാരം. മലയാളത്തില്‍ നിന്നും മധുസൂദനന്‍ നായരും പുരസ്‌കാര പട്ടികയില്‍പ്പെടും. മധുസൂദനന്‍ നായരുടെ ‘അച്ഛന്‍ പിറന്ന വീട്’ എന്ന കവിത സമാഹാരത്തിനാണ് പുരസ്‌കാരം.
വ്യത്യസ്ത ഭാഷകളില്‍ നിന്നായി ഏഴ് കവികള്‍ക്കും നാല് നോവലിസ്റ്റുകള്‍ക്കും ആറ് ചെറുകഥാകൃത്തുകളും പുരസ്‌കാരത്തിന് അര്‍ഹരായി.
ലേഖനത്തിന് മൂന്ന് പേര്‍ക്കും പുരസ്‌കാരമുണ്ട്. ഇത് കൂടാതെ ആത്മകഥ, ജീവചരിത്രം എന്നീ മേഖലയിലെ എഴുത്തുകാര്‍ക്കും പുരസ്‌കാരമുണ്ട്.

Share this news

           

RELATED NEWS

ശശി തരൂര്‍