ഓഹരിവിപണി താ​ഴേ​ക്ക് കൂ​പ്പു​കു​ത്തി;ആ​റ് വ​ർ​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നിരക്കിൽജി​ഡി​പി (മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം) കു​റ​ഞ്ഞ​തും ഉ​പ​ഭോ​ഗ​ത്തി​ലെ മാ​ന്ദ്യ​വു​മാ​ണ് വി​പ​ണി​യെ ഉ​ല​ച്ചതോടെ  രാ​ജ്യ​ത്തെ ഓ​ഹ​രി സൂ​ചി​ക​ക​ളാ​യ സെ​ന്‍​സെ​ക്‌​സും നി​ഫ്റ്റി​യും താ​ഴേ​ക്ക് കൂ​പ്പു​കു​ത്തി. രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച ആ​റ് വ​ർ​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്ക് രേഖപ്പെടുത്തിയതായി വി​വ​രം പു​റ​ത്തു​വ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് സൂ​ചി​ക​ക​ൾ കു​ത്ത​നെ ഇ​ടി​ഞ്ഞ​ത്.

ജൂ​ലൈ എ​ട്ടി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് സെ​ന്‍​സെ​ക്‌​സും നി​ഫ്റ്റി​യും ഒ​റ്റ​ദി​വ​സ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സെ​ൻ​സെ​ക്സ് 770 പോ​യി​ന്‍റ് ഇ​ടി​ഞ്ഞ് 36,563 ലാ​ണ് ഇ​ന്ന് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. നി​ഫ്റ്റി 225 പോ​യി​ന്‍റ് ഇ​ടി​ഞ്ഞ് 10,798 ലു​മെ​ത്തി. ജൂ​ൺ 30 ന് ​അ​വ​സാ​നി​ച്ച പാ​ദ​ത്തി​ൽ ജി​ഡി​പി വ​ള​ർ​ച്ച അ​ഞ്ച് ശ​ത​മാ​ന​മാ​ണെ​ന്ന് വെ​ള്ളി​യാ​ഴ്ച പു​റ​ത്തു​വി​ട്ട ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ജി​ഡി​പി​യു​ടെ വി​വ​ര​ങ്ങ​ൾ രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക മാ​ന്ദ്യം തു​റ​ന്നു​കാ​ട്ടു​ന്ന​താ​യി. രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക ത​ള​ര്‍​ച്ച​യും യു​എ​സ്-​ചൈ​ന വ്യാ​പാ​ര​ബ​ന്ധം വ​ഷ​ളാ​യ​തും വി​പ​ണി​യെ ബാ​ധി​ക്കു​ന്ന​താ​യി വി​ദ​ഗ്ധ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ബാ​ങ്കിം​ഗ് ഓ​ഹ​രി​ക​ളും ക​ന​ത്ത ന​ഷ്ട​മു​ണ്ടാ​ക്കി. നി​ഫ്റ്റി ബാ​ങ്ക് സൂ​ചി​ക ര​ണ്ട് ശ​ത​മാ​ന​ത്തോ​ളം ഇ​ടി​ഞ്ഞു. പി​എ​ന്‍​ബി​യു​ടെ ഓ​ഹ​രി വി​ല എ​ട്ട് ശ​ത​മാ​ന​വും ഐ​സി​ഐ​സി​ഐ ബാ​ങ്കി​ന്‍റെ​യും എ​ച്ച്ഡി​എ​ഫ്‌​സി ബാ​ങ്കി​ന്‍റെ​യും നാ​ല് ശ​ത​മാ​ന​വും എ​സ്ബി​ഐ​യു​ടെ ര​ണ്ട് ശ​ത​മാ​ന​വും താ​ഴ്ന്നു. പൊ​തു​മേ​ഖ​ല ബാ​ങ്ക് സൂ​ചി​ക നാ​ല് ശ​ത​മാ​ന​ത്തോ​ളം ന​ഷ്ട​ത്തി​ലാ​യി. ടാ​റ്റ മോ​ട്ടോ​ഴ്‌​സ്, ഐ​ഷ​ര്‍ മോ​ട്ടോ​ഴ്‌​സ് എ​ന്നി​വ​യു​ടെ ഓ​ഹ​രി വി​ല മൂ​ന്ന് ശ​ത​മാ​നം താ​ഴ്ന്നു.

Share this news

           

RELATED NEWS

Sensex,economy