കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പതിവ് പരിശോധനകൾക്കായി ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


പതിവ് പരിശോധനകൾക്കായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ വ്യാഴാഴ്ച സർ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.

പതിവ് പരിശോധനയക്ക് രാത്രി 7 മണിയോടെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആശുപത്രിയുടെ ആരോഗ്യ ബുള്ളറ്റിനിൽ പറയുന്നു.


“സോണിയ ഗാന്ധിയുടെ ആരോഗ്യ നില തൃപ്തികരമാണ്,” ആശുപത്രി മാനേജ്മെൻറ് ബോർഡ് ചെയർമാൻ ഡോ. ഡി എസ് റാണ ബുള്ളറ്റിനിൽ പറഞ്ഞു.

Share this news

           

RELATED NEWS

Sonia Gandhi