സി.പി.എമ്മിലെ ശശികല ടീച്ചറാണ് കോടിയേരി; പാർട്ടി സെക്രട്ടറി സംഘികളെ തോൽപ്പിക്കുമെന്ന് ഷാഫി പറമ്പിൽ


സി.പി.എമ്മിലെ ശശികല ടീച്ചറാണ് കോടിയേരി ബാലകൃഷ്ണനെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ എം.എൽ.എ. വർഗ്ഗീയത പറയുന്നവരുടെ പട്ടികയിൽ സംഘികളെ തോൽപ്പിക്കുവാനുള്ള മത്സരത്തിലാണ് സി.പി.എം പാർട്ടി സെക്രട്ടറിയെന്നും ഷാഫി പറമ്പിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.


സ്വപ്നയുടെ പുറകെ മുഖ്യമന്ത്രിയുടെ സ്വന്തക്കാരും വിശ്വസ്തരും, മന്ത്രിമാരും മറ്റു ഉന്നതരുമൊക്കെ ‘അ’പഥ സഞ്ചലനം നടത്തിയതിൻറെ ജാള്യത മറക്കാനാണ് രമേശ് ചെന്നിത്തലയുടെ മേൽ കോടിയേരി കുതിര കയറുന്നത്.

77 ലെ തെരഞ്ഞെടുപ്പിൽ ജനസംഘത്തിന്റെ പിന്തുണയോടെ ജയിച്ച പിണറായിയുടെ വാക്കും കേട്ടിട്ട് രമേശ് ചെന്നിത്തലയെ അകാരണമായി ആക്ഷേപിക്കുന്ന കോടിയേരി ഒരു കാര്യം വ്യക്തമാക്കി തരുന്നുണ്ട്


ചെന്നിത്തലയെ അകാരണമായി ആക്ഷേപിക്കുന്ന കോടിയേരി പ്രതിപക്ഷ നേതാവിൻറെ അമ്പുകൾ കുറിക്ക് തന്നെ കൊള്ളുന്നുണ്ടെന്ന് വ്യക്തമാക്കി തരികയാണെന്നും ഷാഫി പറമ്പിൽ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.

Share this news

           

RELATED NEWS

ഷാഫി പറമ്പിൽ