‘ട്രെയിനുകളും എയര്‍പോര്‍ട്ടുകളും ഫുള്ളല്ലെ, ആളുകള്‍ വിവാഹം കഴിക്കുന്നില്ലെ, എവിടെയാണ് സാമ്പത്തിക മാന്ദ്യം’; പുതിയ കണ്ടുപിടിത്തവുമായി കേന്ദ്രമന്ത്രി സുരേഷ് അംഗാദി


രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറിച്ചുപിടിക്കാന്‍ പുതിയ കണ്ടുപിടുത്തവുമായി കേന്ദ്രമന്ത്രി സുരേഷ് അംഗാദി. ജനങ്ങളുടെ കൈയ്യില്‍ പണമുള്ളതിനാല്‍ ആളുകള്‍ വിവാഹം കഴിക്കുന്നെന്നും എയര്‍പോര്‍ട്ടുകളും ട്രെയിനുകളും ആളുകളുടെ തിരക്കാണെന്നും കാട്ടിയാണ് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് കേന്ദ്രമന്ത്രി വാദിക്കുന്നത്.


‘എയര്‍പോര്‍ട്ടുകളും ട്രെയിനുകളും ഫുള്ളാണെന്നും ആളുകള്‍ വിവാഹം കഴിക്കുകയും ചെയ്യുന്നുണ്ട്, ഇത് ചൂണ്ടിക്കാണിക്കുന്നത് രാജ്യത്തെ സാമ്പത്തികാവസ്ഥക്ക് ഒരു കുഴപ്പവുമില്ലെന്നാണ്’ സുരേഷ് അംഗാദി പറഞ്ഞു.


രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തെ ചൊല്ലി കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭം നടത്തുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. ഓരോ മൂന്ന് വര്‍ഷം കൂടുമ്പോള്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുകയും അതില്‍ നിന്ന് പെട്ടെന്ന് തന്നെ കരകയറാറും ഉണ്ട്. ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിശ്ചായ നശിപ്പിക്കുന്നതിന് വേണ്ടി ചിലര്‍ ശ്രമിക്കുന്നതാണെന്നും സുരേഷ് അംഗാദി പറഞ്ഞു.

Share this news

           

RELATED NEWS

സുരേഷ് അംഗാദി