പശുവിനെ അറുത്തതെന്നാരോപിച്ച് ഉത്തർപ്രദേശിൽ മദ്രസക്ക് നേരെ ആക്രമണം;വാതിലുകൾ തകർത്തുയു.പിയില്‍ മദ്രസയ്ക്ക് നേരെ ആക്രമണം. മദ്രസയുടെ മേല്‍ക്കൂരയും ചുറ്റുമതിലും വാതിലുകളും അടിച്ചുതകര്‍ക്കുകയായിരുന്നു. ഫത്തേപ്പൂര്‍ ജില്ലയിലാണ് സംഭവം. ഗ്രാമത്തിലെ മൂന്നിടങ്ങളായി ബീഫ് കണ്ടെത്തിയെന്നാരോപിച്ചായിരുന്നു അക്രമം. സംഭവത്തില്‍ പൊലീസ് രണ്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒന്ന് പശുവിനെ അറുത്തതിനും മറ്റൊന്ന് മദ്രസ ആക്രമിച്ചതിനുമാണ്.

ഗോഹത്യാനിരോധന നിയമപ്രകാരം മുഷ്താഖ് എന്നയാള്‍ക്കെതിരെയാണ് ഒരു കേസ് എടുത്തിരിക്കുന്നത്. മദ്രസക്ക് നേരെയുണ്ടായ ആക്രമത്തില്‍ തിരിച്ചറിയാത്ത 60 പേര്‍ക്കെതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Share this news

           

RELATED NEWS

up,Cow Slaughter,madrasa