ബാലകൃഷ്ണപിള്ള ആനയുള്ള തറവാട്ടുകാരൻ, നായർ മാടമ്പി, ഇടമലയാർ കേസിൽ താമ്രപത്രം കിട്ടിയയാൾ. പിള്ളയെ മുന്നോക്ക സമുദായ കമ്മീഷൻ ചെയർമാൻ ആക്കിയതിനെ പരിഹസിച്ച് അഡ്വ ജയശങ്കർആനയുള്ള തറവാട്ടുകാരനും നായർ മാടമ്പിയുമായ ബാലകൃഷ്ണപിള്ളയെ മുന്നോക്ക സമുദായ കമ്മീഷൻ ചെയർമാൻ ആക്കിയത് ഒന്നാം വാർഷികം പ്രമാണിച്ച് സംസ്ഥാന സർക്കാർ നൽകുന്ന സമ്മാനമാണ് എന്ന് അഡ്വക്കേറ്റ് ജയശങ്കർ.
"ബാലകൃഷ്ണപിളള അങ്ങനെ വെറും കോർപറേഷൻ ചെയർമാൻ ആയിരിക്കേണ്ട ആളല്ല. ആനയുളള തറവാട്ടുകാരനാണ്, നായർ മാടമ്പിയാണ്, മുൻമന്ത്രിയാണ്, ഇടമലയാർ കേസിൽ താമ്രപത്രം കിട്ടിയ പോരാളിയാണ്. അതുകൊണ്ട് ക്യാബിനറ്റ് റാങ്കും കൊടുത്തു," മുന്മന്ത്ര ആർ ബാലകൃഷ്ണപിള്ളയെ മുന്നോക്ക സമുദായ കോർപറേഷൻ ചെയർമാൻ ആക്കിയതിനെ പരിഹസിച്ച് ജയശങ്കർ തന്റെ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.

പൂർണരൂപം: 
അഴിമതിക്കെതിരെയുള്ള കുരിശുയുദ്ധത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാൻ സ.പിണറായി വിജയൻ നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ സർക്കാർ തയ്യാറല്ല.
ഡോ.ജേക്കബ് തോമസിനെ മാറ്റി ഡ്യൂലക്സ് നാഥ് ബെഹ്റയെ വിജിലൻസ് ഡയറക്ടറും സംഗീത കലാനിധി ടോമിൻ തച്ചങ്കരിയെ ഹെഡ് ക്വാർട്ടേഴ്സ് എഡിജിപിയും ആക്കിയതിനുപിന്നാലെ മഹാരാജ രാജശ്രീ ആർ ബാലകൃഷ്ണപിളളയെ മുന്നോക്ക സമുദായ ക്ഷേമ കോർപറേഷൻ ചെയർമാനായി നിയമിച്ചു.
ബാലകൃഷ്ണപിളള അങ്ങനെ വെറും കോർപറേഷൻ ചെയർമാൻ ആയിരിക്കേണ്ട ആളല്ല. ആനയുളള തറവാട്ടുകാരനാണ്, നായർ മാടമ്പിയാണ്, മുൻമന്ത്രിയാണ്, ഇടമലയാർ കേസിൽ താമ്രപത്രം കിട്ടിയ പോരാളിയാണ്. അതുകൊണ്ട് ക്യാബിനറ്റ് റാങ്കും കൊടുത്തു.
മുന്നോക്ക സമുദായ കോർപറേഷൻ പിളളയെ ഏല്പിച്ചതിനെ കുറിച്ച് സുകുമാരൻ നായർ അഭിപ്രായമൊന്നും പറഞ്ഞു കേട്ടില്ല. എതിർക്കാൻ ന്യായമില്ല. എതിർത്തിട്ടു വിശേഷവുമില്ല.
ഒന്നാം വാർഷികം പ്രമാണിച്ച് സംസ്ഥാന സർക്കാർ മുന്നോക്ക സമുദായക്കാർക്കു നൽകുന്ന സമ്മാനമാണ് ബാലകൃഷ്ണപിളള. മുന്നോക്കക്കാർക്ക് അഭിമാനിക്കാം, മറ്റുള്ളവർക്ക് അസൂയപ്പെടാം. അത്രതന്നെ.

Share this news

           

RELATED NEWS