ബി.എസ്.എന്‍.എല്‍. ജീവനക്കാര്‍ രാജ്യദ്രോഹികൾ; സ്വകാര്യവത്കരിക്കുന്നതിലൂടെ 88,000 ജീവനക്കാരെ പുറത്താക്കും: വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ അനന്ത് കുമാര്‍ ഹെഗ്‌ഡെബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബി.ജെ.പി എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ അനന്ത് കുമാര്‍ ഹെഗ്‌ഡേ. ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ രാജ്യദ്രോഹികളാണെന്നും ചതിയന്‍മാരാണെന്നും ഹെഗ്‌ഡേ പറഞ്ഞു.

സംസ്ഥാനത്തെ ബി.എസ്.എന്‍.എല്ലിന് അടിസ്ഥാന സൗകര്യവും പണവും നല്‍കിയിട്ടും ടെലികോം ജീവനക്കാര്‍ ജോലി ചെയ്യാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.‘ഇതിനുള്ള പരിഹാരം സ്വകാര്യവല്‍ക്കരണമാണ്. അത് നമ്മുടെ സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. 85000 ത്തോളം തൊഴിലാളികള്‍ എന്തായാലും പുറത്താക്കപ്പെടും, അതിന് ശേഷം കൂടുതല്‍ പേരെ പുറത്താക്കണം’, ഹെഗ്‌ഡേ പറഞ്ഞു.

Share this news

           

RELATED NEWS

anant kumar hegde