കുറിയിട്ട് ചരടുകെട്ടി കൊലവിളി നടത്തി വരുന്ന സംഘപരിവാർ ഭടനല്ല; വർഗീയ ഭ്രാന്തിനെ നവോഥാന കേരളത്തിലേക്ക് കൊണ്ടുവരുന്നത്. ആത്മാവിൽ ഇഴുകിപ്പിടിച്ചു നിൽക്കുന്ന ഈ ജാതി മതിൽ ഭീകരവും അപായകവുമാണ്. മലപ്പുറത്തെ ദുരഭിമാനക്കൊലയെക്കുറിച്ച് അശോകൻ ചരുവിൽ
കുറിയിട്ട് ചരടുകെട്ടി കൊലവിളി നടത്തി വരുന്ന സംഘപരിവാർ ഭടനല്ല, മനസ്സിനകത്തെ ഇനിയും പോകാത്ത  ഇത്തരം ജീർണ്ണ മാനസീകാവസ്ഥയാണ് ഉത്തരേന്ത്യൻ വർഗ്ഗീയ ഭ്രാന്തിനേയും അതിന്റെ രാഷ്ട്രീയത്തയും കേരളത്തിലേക്ക് ക്ഷണിച്ചു കൊണ്ടുവരുന്നത് എന്ന് കഥാകൃത്ത് അശോകൻ ചരുവിൽ. 

ശ്രീനാരായണന്റെ നവോത്ഥാനകേരളം ഇങ്ങനെ ആന്തരികമായി ജീർണ്ണിക്കുന്നതിന്റെ കാരണക്കാർ ആരൊക്കെ? നവോത്ഥാനത്തിന്റെ  ദീപശിഖ ഏറ്റുവാങ്ങിയവർ എന്ന് അഭിമാനിക്കന്ന പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തീർച്ചയായും ആത്മപരിശോധന നടത്തണം. എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും സ്വയം കുറ്റവിചാരണക്ക് വിധേയരാകണം എന്നും അദ്ദേഹം എഴുതുന്നു.

പൂർണ രൂപം:

മധ്യവർഗ്ഗവൽക്കരിക്കപ്പെട്ട മലയാളിയുടെ ആത്മാവിൽ ജാതിയുടെ വൻമതിൽ ഉയർന്നു നിൽക്കുന്നു എന്നതിന്റെ തെളിവാണ് അരിക്കോട്ടെ ദുരഭിമാനക്കൊല. ആത്മാവിൽ ഇഴുകിപ്പിടിച്ചു നിൽക്കുന്ന ഈ മതിൽ അന്യസംസ്ഥാനങ്ങളിലെ യഥാർത്ഥ ജാതിമതിലിനേക്കാൾ ഭീകരവും അപായകവുമാണ്. പുറമെ പരിഷ്കൃതം പുരോഗമനപരം; സാംസ്കാരിക സദസ്സുകൾ, പ്രത്യയശാസ്ത്ര ചർച്ചകൾ. എല്ലാം ചെരിപ്പു പോലെ പുറത്ത് അഴിച്ചു വെച്ച് വീട്ടിനകത്തേക്ക് കടക്കുന്നു. വീടിനെ മത വർഗ്ഗീയതയുടേയും അതുവഴി ജാതി മേധാവിത്തത്തിന്റെയും ഒരു ലോകമാക്കി നിലനിർത്തുന്നതിൽ മലയാളി കാണിച്ച താൽപ്പര്യമുണ്ടല്ലോ. അതാണ് പ്രശ്നത്തിന്റെ കാതൽ.
കുറിയിട്ട് ചരടുകെട്ടി കൊലവിളി നടത്തി വരുന്ന സംഘപരിവാർ ഭടനല്ല; ഇത്തരം ജീർണ്ണ മാനസീകാവസ്ഥയാണ് ഉത്തരേന്ത്യൻ വർഗ്ഗീയ ഭ്രാന്തിനേയും അതിന്റെ രാഷ്ട്രീയത്തയും കേരളത്തിലേക്ക് ക്ഷണിച്ചു കൊണ്ടുവരുന്നത്.

ശ്രീനാരായണന്റെ നവോത്ഥാനകേരളം ഇങ്ങനെ ആന്തരികമായി ജീർണ്ണിക്കുന്നതിന്റെ കാരണക്കാർ ആരൊക്കെ? നവോത്ഥാനത്തിന്റെ  ദീപശിഖ ഏറ്റുവാങ്ങിയവർ എന്ന് അഭിമാനിക്കന്ന പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തീർച്ചയായും ആത്മപരിശോധന നടത്തണം. എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും സ്വയം കുറ്റവിചാരണക്ക് വിധേയരാകണം.

കേരളത്തിലെ മാധ്യമങ്ങളോ? മതേതര പ്രസ്ഥാനങ്ങളോടുള്ള ആജന്മ വൈരാഗ്യത്തിന്റെ ഭാഗമായി അവയെ എതിർക്കുന്നതിനുള്ള മികച്ച ഉപാധി എന്ന നിലയിൽ മത, ജാതി സംഘങ്ങളെ വരവേറ്റ് വലിയ ഇടം കൊടുക്കുന്നവരാണ് കേരളത്തിലെ 'നിഷ്പക്ഷ' മാധ്യമങ്ങൾ! 
അവർ, അവർ തന്നെയാണ് പ്രതിപ്പട്ടികയിൽ ഒന്നാമത് നിൽക്കുന്നത്

Share this news

           

RELATED NEWS

അശോകൻ ചരുവിൽ