ഒരു സ്ത്രീയുടെ മാറിടം കണ്ടപ്പോഴേക്കും വികാരം പൊട്ടിയൊലിച്ച്‌ തെരുവിലിറങ്ങിയ അച്ചന്മാർക്കും വിശ്വാസികൾക്കും എതിരെ എഴുത്തുകാരൻ ബെന്യാമിൻ. ഇതേ പുരാഹിതന്മാർ പീഡിപ്പിക്കുന്ന പെൺകുട്ടികൾക്ക്‌ വേണ്ടി എത്ര വിശ്വാസികൾ എത്ര വട്ടം തെരുവിലിറങ്ങി? ഇവർക്കെല്ലാം അരമനയിൽ നിന്ന് കൊടുക്കുന്ന കടുക്ക വെള്ളത്തിന്റെ അളവ്‌ വർധിപ്പിക്കണംഭാഷാപോഷിണിയുടെ കവർ ചിത്രത്തിനെതിരെ പ്രതിഷേധിച്ച പള്ളിയച്ഛന്മാരെയും വിശ്വാസികളെയും രൂക്ഷമായി വിമർശിച്ച് എഴുത്തുകാരൻ ബെന്യാമിൻ.  ഒരു സ്ത്രീയുടെ മാറിടം കണ്ടപ്പോഴേക്കും വികാരം പൊട്ടിയൊലിച്ച്‌ തെരുവിലിറങ്ങിയ അച്ചന്മാർക്കും വിശ്വാസികൾക്കും അരമനയിൽ നിന്ന് കൊടുക്കുന്ന കടുക്ക വെള്ളത്തിന്റെ അളവ്‌ വർദ്ധിപ്പിക്കാൻ ഒരു അറേബിയൻ "ആടുജീവിത" കഥ കൊണ്ട് മലയാളിയുടെ മനസ്സിനെ കവർന്ന ബെന്യാമിൻ സഭയോട്‌ അഭ്യർത്ഥിച്ചു. 

"ഇതേ പുരാഹിതന്മാർ പീഡിപ്പിക്കുന്ന പെൺകുട്ടികൾക്ക്‌ വേണ്ടി എത്ര വിശ്വാസികൾ എത്ര വട്ടം തെരുവിലിറങ്ങി എന്ന് ആരായുമ്പോഴാണ്‌ ഇവന്റെയൊക്കെ കാപട്യം പുറത്തു വരിക. വിശ്വാസികളാണത്രേ. കഷ്ടം," ബെന്യാമിൻ തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴവുമായി സാമ്യപ്പെടുത്തി അര്‍ധ നഗ്നയായ കന്യാസ്ത്രീയെ കേന്ദ്രമാക്കിയ ചിത്രം ഉള്‍പ്പെട്ട ഭാഷാപോഷിണി മാസികയുടെ ഡിസംബര്‍ ലക്കം പിന്നീട് പിൻവലിച്ചിരുന്നു. ടോം വട്ടക്കുഴി വരച്ച ചിത്രം ക്രൈസ്തവ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയേക്കാമെന്ന കാരണത്താലാണ് മാസിക പിന്‍വലിച്ചത്. മാസികയില്‍ സി ഗോപന്റെ നാടകത്തിനൊപ്പമാണ് ചിത്രം ചേര്‍ത്തിരുന്നത്. തപാല്‍ വരിക്കാര്‍ക്കുള്ള കോപ്പികള്‍ പുറത്തുപോയശേഷമാണ് പിന്‍വലിക്കല്‍ തീരുമാനം ഉണ്ടായത്.

"മാതാഹരി എന്ന നർത്തകി അവരുടെ അന്ത്യകാലത്ത്‌ ഒരു കന്യാസ്ത്രീ മഠത്തിൽ എത്തി നൃത്തം ചെയ്തതായി ഒരു കഥയുണ്ട്‌. അതിനെ ആസ്പദമാക്കിയാണ്‌ ടോം വട്ടാക്കുഴി ഒരു ചിത്രം വരച്ചത്‌. അതിൽ ഒരു സ്ത്രീയുടെ മാറിടം കണ്ടപ്പോഴേക്കും വികാരം പൊട്ടിയൊലിച്ച്‌ തെരുവിലിറങ്ങിയ അച്ചന്മാർക്കും വിശ്വാസികൾക്കും അരമനയിൽ നിന്ന് കൊടുക്കുന്ന കടുക്ക വെള്ളത്തിന്റെ അളവ്‌ വർദ്ധിപ്പിക്കാൻ സഭയോട്‌ അഭ്യർത്ഥിക്കുന്നു. ഇതേ പുരാഹിതന്മാർ പീഡിപ്പിക്കുന്ന പെൺകുട്ടികൾക്ക്‌ വേണ്ടി എത്ര വിശ്വാസികൾ എത്ര വട്ടം തെരുവിലിറങ്ങി എന്ന് ആരായുമ്പോഴാണ്‌ ഇവന്റെയൊക്കെ കാപട്യം പുറത്തു വരിക. വിശ്വാസികളാണത്രേ. കഷ്ടം.. !" ബെന്യാമിൻ എഴുതി.

അതേസമയം ഭാഷാപോഷിണി പ്രസിദ്ധീകരിച്ച ചിത്രത്തിനും മനോരമക്കുമെതിരെ ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപതകളിലെ പള്ളികളില്‍  ഞായറാഴ്ച കുര്‍ബാനയ്ക്കിടെ ലഘുലേഖ വിതരണംചെയ്തു. വിവിധയിടങ്ങളില്‍ പ്രതിഷേധപ്രകടനവും നടന്നു. മനോരമ പത്രം കത്തിക്കുകയും പലരും ബഹിഷ്‌ക്കരിക്കുകയും ചെയ്തതായി കെ സി ബി സി പ്രവർത്തകർ അവകാശപ്പെട്ടു. 

കെസിബിസി മാധ്യമവിഭാഗം മുന്‍തലവനും ഇടുക്കി രൂപതയിലെ മുതിര്‍ന്ന വൈദികനുമായ ഫാ. ജോസ് പ്ളാച്ചിക്കല്‍ തയാറാക്കിയ ലഘുലേഖയാണ് പള്ളിക്കൂട്ടായ്മയില്‍ വിതരണം ചെയ്തത്.

Share this news

           

RELATED NEWS