വിശാല്‍ ചിത്രം ഇരുമ്പ് തിരൈക്കെതിരെ ബിജെപി പ്രതിഷേധം; തിയേറ്ററുകള്‍ക്ക് പോലിസ് സംരക്ഷണം.


വിശാല്‍ പ്രധാന വേഷത്തിലെത്തുന്ന ഇരുമ്പ് തിരൈക്കെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്ത്.

പി എസ് മിത്രനാണ്ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ചിത്രത്തില്‍ ഡിജിറ്റല്‍ ഇന്ത്യ, ആധാര്‍ കാര്‍ഡ്,നോട്ട് നിരോധനം തുടങ്ങിയവയെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ 

ഉണ്ടെന്നും അവ നീക്കണമെന്നും ആണ് ബിജെപിയുടെ ആവശ്യം.

കൂടാതെ വിജയ്‌ മല്യ ,നീരവ് മോഡി എന്നിവരെ കുറിച്ചും ചിത്രത്തില്‍ പരാമര്‍ശമുണ്ട്. ഇത് ബിജെപി നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്

 

ചിത്രത്തില്‍ ആധാറിനെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ ഉണ്ടെന്നും സിനിമയുടെ പ്രദര്‍ശനം തടയണമെന്നും  

ആരോപിച് നടരാജന്‍ എന്നൊരാള്‍ മദ്രാസ് ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി കോടതി

തള്ളികളഞ്ഞു. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി ഉണ്ടെന്നും കോടതി പറഞ്ഞു.

ചിത്രത്തിന് നേരെ ഭീഷണി ഉള്ളതിനാല്‍ തിയേറ്ററുകള്‍ക്ക് പോലിസ് സംരക്ഷണം ഒരുക്കിയിട്ടുണ്ട്.

മുമ്പ് വിജയ്‌ നായകനായ മെര്‍സലിന് നേരെയും  ബിജെപി പ്രതിഷേധം നടത്തിയിരുന്നു.

Share this news

           

RELATED NEWS

vishal,irumbu thirai